ജിദ്ദ- ജിദ്ദയിലെ ഫൈസലിയയിൽ കെട്ടിടം തകർന്ന് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട മൂന്നുപേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിലെ ഫീൽഡ് ടീമുകൾ ഇതോടകം രക്ഷപ്പെടുത്തി.
ഫൈസലിയയിലെ ഖുബ് രി മുറബ്ബക്ക് സമീപമുള്ള എൻ.ടു മാളിന് അടുത്തുള്ള പാർപ്പിട സമുച്ചയമാണ് തകർന്നുവീണത്. അഞ്ചുനിലയുള്ള കെട്ടിടമാണ് തകർന്നുവീണത്. മലയാളികൾ ഏറെയുള്ള മേഖലയാണിത്. അതേസമയം, ഈ കെട്ടിടത്തിൽ മലയാളികൾ ഉള്ളതായി വിവരമില്ല.
ഹാരിസ് രക്ഷപ്പെട്ടത് തലനാരിഴക്ക്
ഹാരിസ് രക്ഷപ്പെട്ടത് തലനാരിഴക്ക് തകർന്ന കെട്ടിടത്തിന്റെ ഹാരിസ്(കാവൽക്കാരൻ)അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കെട്ടിടത്തിന് അടിയിൽ നിലം തുടച്ചുകൊണ്ടിരിക്കെയാണ് കെട്ടിടം തകർന്നുവീണു തുടങ്ങിയത്. ഓടിരക്ഷപ്പെട്ടതുകൊണ്ടു മാത്രമാണ് ഹാരിസ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.