ജിദ്ദ – ഒരു വര്‍ഷത്തിനിടെ സൗദിയില്‍ പാര്‍പ്പിട വാടക ഏറ്റവുമധികം ഉയര്‍ന്നത് ബുറൈദയിലാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഈ കൊല്ലം മെയ് വരെയുള്ള കാലത്ത് ബുറൈദയില്‍ പാര്‍പ്പിട വാടക 51 ശതമാനം തോതില്‍ വര്‍ധിച്ചു.
രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 20.79 ഉം ദമാമില്‍ 10.17 ഉം അബഹയില്‍ 6.8 ഉം ജിദ്ദയില്‍ 4.09 ഉം തായിഫില്‍ 0.63 ഉം മദീനയില്‍ 0.6 ഉം ജിസാനില്‍ 0.41 ഉം തോതില്‍ ഒരു വര്‍ഷത്തിനിടെ പാര്‍പ്പിട വാടക ഉയര്‍ന്നു. നജ്‌റാനിലും അറാറിലും ഇക്കാലയളവില്‍ പാര്‍പ്പിട വാടക ഉയര്‍ന്നില്ല. തബൂക്കില്‍ ഒരു വര്‍ഷത്തിനിടെ വാടക 0.119 ശതമാനം തോതില്‍ കുറഞ്ഞു.
ഒരു വര്‍ഷത്തിനിടെ സൗദിയില്‍ മൊത്തത്തില്‍ ശരാശരി 10.47 ശതമാനം തോതില്‍ പാര്‍പ്പിട വാടക ഉയര്‍ന്നു. സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിദ്ദയില്‍ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് പാര്‍പ്പിട വാടക ഉയര്‍ന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.