Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 8
    Breaking:
    • വാഹനാപകടം; ഖത്തറില്‍ തൃശൂര്‍ സ്വദേശി മരിച്ചു
    • ഹജ്ജ് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം
    • മലയാളി യുവാവ് യുവാവ് ഒമാനില്‍ കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍
    • ഹജ്ജ് മോഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം.. കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാം; 20 ദിന പാക്കേജുമായി അധികൃതര്‍
    • ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഹജ്ജ് മോഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം.. കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാം; 20 ദിന പാക്കേജുമായി അധികൃതര്‍

    പ്രവാസികള്‍, രോഗികള്‍, പ്രായം കൂടിയവര്‍, ശാരീരിക ബുദ്ധിമുട്ടുള്ളവര്‍, ബിസിനസുകാര്‍, നയതന്ത്ര മേഖലയില്‍ ഉള്ളവര്‍, രാഷ്ട്ര തന്ത്രഞ്ജര്‍ തുടങ്ങി അനേകം വിഭാഗം വിശ്വാസി സമൂഹത്തിന് ഈ പാക്കേജ് പ്രയോജനം ചെയ്യും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2025 Latest Gulf India Kerala Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    hajj
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ഇന്ത്യയിലെ അനേകായിരം സാധാരണക്കാരായ ഇസ്്‌ലാം മത വിശ്വാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. വന്‍തുക ചെലവഴിക്കാതെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരമൊരുങ്ങുന്നു. കുറഞ്ഞ ചെലവിലും കുറഞ്ഞ ദിനങ്ങളിലും ഉള്ള പ്രത്യേക ഹജ്ജ് പാക്കേജ് ഒരുക്കിയാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി അടുത്ത ഹജ്ജിന് തയ്യാറെടുപ്പ് നടത്തുക. 20 ദിവസത്തെ ഹൃസ്വകാല പാക്കേജ് അടുത്ത ഹജ്ജ് (2026) മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പലര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ഈ നീക്കം വലിയ ചുവടുവെപ്പ് ആയിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

    Haj 2025 marked a historic milestone:
    "Haj 2025 was one of the most successful ever," said Hon’ble Union Minister of Minority Affairs Shri @KirenRijiju, during the Haj Review Meeting held today at Dr. Ambedkar International Centre, New Delhi. The meeting reviewed the smooth… pic.twitter.com/k2rIRmN4wd

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Ministry of Minority Affairs (@MOMAIndia) July 4, 2025

    പ്രവാസികള്‍, രോഗികള്‍, പ്രായം കൂടിയവര്‍, ശാരീരിക ബുദ്ധിമുട്ടുള്ളവര്‍, ബിസിനസുകാര്‍, നയതന്ത്ര മേഖലയില്‍ ഉള്ളവര്‍, രാഷ്ട്ര തന്ത്രഞ്ജര്‍ തുടങ്ങി അനേകം വിഭാഗം വിശ്വാസി സമൂഹത്തിന് ഈ പാക്കേജ് പ്രയോജനം ചെയ്യും. മാത്രമല്ല സാമ്പത്തിക ചെലവ് കുറയ്ക്കാനും സാധിക്കുമെന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഹജ്ജ് പ്രാപ്യമാവുകയും ചെയ്യും. സാധാരണ രീതിയില്‍ 35 മുതല്‍ 40 വരെ ദിവസങ്ങളാണ് ഉള്ളത്. അതു കൊണ്ടു തന്നെ ചെലവ് ഏറും. 20 ദിനങ്ങള്‍ ആവുമ്പോള്‍ വലിയ കുറവ് തന്നെ ചെലവില്‍ ഉണ്ടാകും.
    അതേസമയം ഹജ്ജ് അപേക്ഷ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഈ വര്‍ഷത്തെ തീരുമാനം. സൗദി ഹജ്ജ് മന്ത്രാലയം അടുത്തവര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം രണ്ടാം വാരം ഓരോ രാജ്യങ്ങള്‍ക്കുമുള്ള ഹജ്ജ് ക്വാട്ട സൗദി ഗവണ്‍മെന്റ് പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി പ്രൈവറ്റ് ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് നീക്കി വെച്ച 30% സീറ്റുകളില്‍ നിന്ന് 45,000 ത്തോളം സീറ്റുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നുസൂക് ആപ്പില്‍ ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ വൈകിയത് മൂലം അവസരം നഷ്ടപ്പെട്ടിരുന്നു. അവരുടെ പണം ഇതുവരെ തിരിച്ചു നല്‍കിയിട്ടില്ല.

    മക്കയിലും മദീനയിലും മുന്‍കൂട്ടി ബുക്ക് ചെയ്ത് ബില്‍ഡിങ് അഡ്വാന്‍സ് അടച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇതുമൂലം പ്രയാസപ്പെടുകയാണ്. വന്‍ തുക നഷ്ടം വരുമെന്നാണ് അവരുടെ പരാതി. ഹജ്ജിനു വേണ്ടി കരുതിവെച്ച പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അപേക്ഷകര്‍. അത് കൊണ്ട് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേനയുള്ള അപേക്ഷകരുടെ എണ്ണം കൂടാനാണ് സാധ്യത.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    20 days Hajj Hajj Hajj committee Hajj2026 New Delhi
    Latest News
    വാഹനാപകടം; ഖത്തറില്‍ തൃശൂര്‍ സ്വദേശി മരിച്ചു
    08/07/2025
    ഹജ്ജ് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം
    08/07/2025
    മലയാളി യുവാവ് യുവാവ് ഒമാനില്‍ കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍
    08/07/2025
    ഹജ്ജ് മോഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം.. കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാം; 20 ദിന പാക്കേജുമായി അധികൃതര്‍
    07/07/2025
    ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version