വിദർഭ- രഞ്ജി ട്രോഫി കിരീടം വിദർഭക്ക്. കേരളത്തെ പരാജയപ്പെടുത്തിയാണ് വിദർഭ കിരീടം നേടിയത്. ഒന്നാം ഇന്നിംഗ്സിൽ ലഭിച്ച ലീഡാണ് വിദർഭക്ക് തുണയായത്. വിദർഭ നേടുന്ന മൂന്നാം കിരീടമാണിത്. കന്നിക്കിരീടമെന്ന കേരളത്തിന്റെ സ്വപ്നം പരാജത്തോടെ പൊലിഞ്ഞു. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ കേരളം കലാശക്കളിയിലും വീറുറ്റ പോരാട്ടമാണ് പുറത്തെടുത്തത്. ഒന്നാം ഇന്നിംഗ്സിൽ വിദർഭ നേടിയ ലീഡ് പക്ഷെ കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു.
വിദർഭ ഒന്നാം ഇന്നിംഗ്സിൽ 379 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 342 റൺസിൽ എല്ലാവരും പുറത്തായിരുന്നു. 37 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാം ഇന്നിംഗ്സിൽ മുന്നേറ്റം ആവശ്യമായിരുന്നു.
അവസാന ദിവസം വിജയിക്കാനായി കേരളം ആഞ്ഞു ശ്രമിച്ചെങ്കിലും വിക്കറ്റുകൾ വീഴാൻ താമസിച്ചത് വിനയായി. 375-9 എന്ന നിലയിൽ കേരളം സമനിലക്ക് സമ്മതിക്കുകയായിരുന്നു. വിദർഭക്ക് 400 റൺസിന് മുകളിൽ ലീഡുണ്ടായിരുന്നു.
തുടക്കത്തിൽ 135 റൺസ് എടുത്ത വിദർഭയുടെ മലയാളി താരം കരുൺ നായറിനെ സാർവതെ പുറത്താക്കി. സ്റ്റമ്പിംഗിലൂടെ ആയിരുന്നു താരം പുറത്താക്കപ്പെട്ടത്. പിന്നാലെ നാല് റൺസ് എടുത്ത ഹാർഷ് ദൂബെയെ ഏദൻ ആപ്പിൾ പുറത്താക്കി.
25 റൺസ് എടുത്ത അക്ഷയ് വാദ്‌കർ സാർവതെയുടെ പന്തിൽ ബൗൾഡ് ആയത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ എട്ടാം വിക്കറ്റിലും വിദർഭ കൂട്ടുകെട്ട് പടുത്തതോടെ കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചു. ഇതിനിടെ, കനേവാറിനെയും ബേസിൽ പുറത്താക്കിയത് ആശ്വാസമായി. പിന്നാലെ നചികേത് സർവതെയുടെ പന്തിൽ പുറത്തായി. പത്താം വിക്കറ്റ് വീഴ്ത്താൻ കേരളത്തിന് സാധിച്ചില്ല. നാൽകണ്ടെ അമ്പത് റൺസ് എടുത്തതോടെ കേരളം സമനിലക്ക് തയ്യാറായി.