ചിത്രങ്ങൾ- ഹാരിസ് മമ്പാട്
മക്ക- കനത്ത ചൂടിന് ആശ്വാസം പകർന്ന് മിനയിൽ മഴ. കൊടുംചൂടിൽ ഉരുകിയൊലിച്ച ഹജ് തീർത്ഥാടകർക്ക് ആശ്വാസമായാണ് മിനയിൽ മഴയെത്തിയത്. ഏതാനും മിനിറ്റുകൾ മാത്രമേ മഴ നീണ്ടുനിന്നുള്ളൂവെങ്കിലും വൻ ആശ്വാസമാണ് തീർത്ഥാടകർക്ക് മഴ നൽകിയത്.
ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ മിനായിലേക്ക് വരുന്നവർ കുട കരുതണമെന്നും നേരിട്ട് വെയിൽ ഏൽക്കുന്ന സഹചര്യങ്ങളിൽനിന്ന് മാറിനില്‍ക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. സൗദിയുടെ ജിസാൻ പ്രവിശ്യയിൽ ഇന്ന് രാവിലെ മഴ പെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group