റെയിൽവേ ടിക്കറ്റ് നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ചു. ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പരിഷ്കാരം അനുസരിച്ച്, 215 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള ജനറൽ ക്ലാസ് യാത്രകൾക്ക് കിലോമീറ്ററിന് 1 പൈസ വീതവും, മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലെ എയർ കണ്ടീഷൻ ചെയ്തതും അല്ലാത്തതുമായ കോച്ചുകൾക്ക് കിലോമീറ്ററിന് 2 പൈസ വീതവുമാണ് വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ എയർ കണ്ടീഷൻ ചെയ്യാത്ത കോച്ചുകളിലെ 500 കിലോമീറ്റർ യാത്രയ്ക്ക് 10 രൂപ അധികം നൽകേണ്ടി വരും. സബർബൻ ട്രെയിൻ യാത്രക്കാരെയും 215 കിലോമീറ്റർ വരെയുള്ള ജനറൽ ക്ലാസ് യാത്രക്കാരെയും ഈ നിരക്ക് വർദ്ധന ബാധിക്കില്ലെങ്കിലും ദീർഘദൂര യാത്രക്കാർക്ക് ഇത് വലിയ തിരിച്ചടിയാകും. ഈ വർഷം ഇത് രണ്ടാം തവണയാണ് റെയിൽവേ നിരക്ക് കൂട്ടുന്നത്. മുൻപ് ജൂലൈ മാസത്തിൽ സമാനമായ രീതിയിൽ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. പുതിയ മാറ്റത്തിലൂടെ റെയിൽവേയുടെ വാർഷിക വരുമാനത്തിൽ 600 കോടി രൂപയുടെ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



