Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    • 2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    • ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    • എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    • ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മോഡിക്കും അമിത്ഷാക്കും എതിരെ ആഞ്ഞടിച്ച് രാഹുൽ, ഓഹരി വിപണിയിലെ ഏറ്റവും വലിയ കുംഭകോണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/06/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി-തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് രണ്ടാമത്തെ ദിവസം തന്നെ ബി.ജെ.പിക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ ഓഹരി വിപണിയിലെ എക്കാലത്തെയും വൻ കുംഭകോണമാണ് മോഡിയും അമിത് ഷായും നടത്തിയതെന്ന് രാഹുൽ ആരോപിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ജൂലൈ 4 ന് നടന്നതെന്നും ആരോപിച്ചു. നരേന്ദ്രമോഡി സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിട്ട ഫലമായിരുന്നു ജൂണ്‍ നാലിന് പുറത്തുവന്നത്. അന്നേ ദിവസം നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. വന്‍ അഴിമതിയാണ് ഓഹരി വിപണിയില്‍ ബി.ജെ.പി നടത്തിയതെന്നും രാഹുൽ വ്യക്തമാക്കി.

    ഓഹരി വിപണി ഇടിവിനെക്കുറിച്ച് നരേന്ദ്രമോഡിക്കും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കും ധനകാര്യമന്ത്രി നിർമല സീതാരാമനും അറിവുണ്ടായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. ഫലം പുറത്തുവരുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ നരേന്ദ്രമോഡി, അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ ഓഹരി വിപണിയെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓഹരിവിപണി കുതിച്ചുയരുമെന്ന് പ്രധാനമന്ത്രി രണ്ടോ മൂന്നോ തവണ രാജ്യത്തോട് പറഞ്ഞു. ജൂണ്‍ നാലിന് ഓഹരി വിപണി കുത്തനെ ഉയരുമെന്ന് അമിത്ഷായും പറഞ്ഞു. ഇതേകാര്യം നിര്‍മ്മല സീതാരാമനും ആവർത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പിക്ക് അറിയാമായിരുന്നു. എന്നാൽ എക്‌സിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നിക്ഷേപം നടത്താന്‍ നിക്ഷേപകരോട് ആവശ്യപ്പെടുകയായിരുന്നു മോഡിയും അമിത്ഷായും ചെയ്തത്.

    The common people of India lost Rs 30 lakh crore in the stock market on June 4. We ask:

    1. Why did the PM and HM give specific investment advice to the 5 crore families investing in the stock markets? Is it their job to give investment advice to the people?

    2. Why both… pic.twitter.com/lMCkMGBHBa

    — Congress (@INCIndia) June 6, 2024

    സര്‍ക്കാരിന് 200-220 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ആഭ്യന്തര ഏജന്‍സികള്‍ പറഞ്ഞത്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ക്ക് ശേഷം ഓഹരി വിപണി കുതിച്ചുയര്‍ന്നു. വിദേശ നിക്ഷേപകരും എക്‌സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലെ ബന്ധം അന്വേഷിക്കണം. ഇത് അദാനിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. എക്‌സിറ്റ് പോളിന് തലേദിവസത്തെ സംശയാസ്പദമായ വിദേശ നിക്ഷേപങ്ങള്‍ പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

    ഓഹരി വിപണിയില്‍ വലിയ നിക്ഷേപം നടത്താന്‍ അഞ്ച് കോടി കുടുംബങ്ങളോട് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ആവശ്യപ്പെടുകയാണ്. നിക്ഷേപ നിര്‍ദേശങ്ങള്‍ കൊടുക്കലാണോ മന്ത്രിമാരുടെ ജോലിയെന്ന് രാഹുല്‍ പരിഹസിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amith Shah Modi Rahul Gandhi
    Latest News
    മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    11/05/2025
    2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    11/05/2025
    ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    11/05/2025
    എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    11/05/2025
    ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    11/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.