റിയാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ഉടൻ സാധ്യമായേക്കും. ദിയാധനം വാങ്ങി അബ്ദുൽ റഹീമിന് മാപ്പു നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയുള്ള അനുരഞ്ജന കരാറിൽ ഇരുവിഭാഗത്തിന്റെയും അഭിഭാഷകർ ഒപ്പുവെച്ചു.
മോചനത്തിന് വേണ്ടി സ്വരൂപിച്ച 34 കോടി രൂപയുടെ ദിയാധനത്തിന്റെ ചെക്ക് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിന് കൈമാറി. ഈ പണം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ എംബസിയുടെ എക്കൗണ്ടിലെത്തിയത്.
കോടതി നടപടികൾ കൂടി പൂർത്തിയാകുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും. ബലിപെരുന്നാളിന് അടുപ്പിച്ച് റഹീമിന്റെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group