Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    • ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    • ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    • വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    • അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കണ്ണീരുറവ വറ്റാതെ റഹീമിന്റെ ഉമ്മ ഫാത്തിമ, എല്ലാവർക്കും നന്ദി, തെറ്റിദ്ധാരണകൾ മാറിയെന്നും ഉമ്മ

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം13/11/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റഹീമിന്റെ ഉമ്മ ഫാത്തിമ റിയാദിൽ വാർത്താ സമ്മേളനത്തിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കണ്ണീരുവറ്റാത്തൊരു ഉമ്മയുറവയുടെ മുന്നിലായിരുന്നു ഇന്നലെ രാത്രി. കാതങ്ങൾക്കപ്പുറത്ത് ജയിലിൽ ആ ഉമ്മയുടെ മകനുണ്ട്. ഏഴു കടലോളം വലിയ സങ്കടവുമായി എത്തിയ ഫാത്തിമയാണ് ഞങ്ങൾ മാധ്യമപ്രവർത്തകരുടെ മുന്നിലിരിക്കുന്നത്. രണ്ടു പതിറ്റാണ്ടോളമായി ചിരിക്കാൻ മറന്നുപോയൊരു മുഖവുമായി അവർ ഞങ്ങൾക്കരികിലിരുന്നു. വാക്കുകൾക്കിടയിലെല്ലാം സങ്കടത്തിന്റെ കണ്ണീർ നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു.

    ജയിലിൽ കഴിയുന്ന തന്റെ മകന്റെ മോചനം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് പറയുമ്പോൾ വിതുമ്പലൊടുങ്ങാത്തൊരു മിടിപ്പുണ്ടായിരുന്നു അവരുടെ ചുണ്ടുകളിൽ. റിയാദിൽ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലും തുടർന്ന് റഹീം സഹായ സമിതി സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുക്കുമ്പോഴും അവർ വിതുമ്പിക്കൊണ്ടേയിരുന്നു. റഹീം നിയമസഹായ സമിതിയുമായി ബന്ധപ്പെട്ട് കുടുംബത്തിനുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം മാറിയെന്നും ഫാത്തിമയും റഹീമിന്റെ സഹോദരനായ നസീറും ആവർത്തിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി അറേബ്യയിലെത്തിയിട്ട് പതിനഞ്ചു ദിവസമായെങ്കിലും റിയാദില്‍ റഹീമിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന റഹീം നിയമസഹായസമിതിയെ ഒരിക്കല്‍ മാത്രമാണ് ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് നസീർ പറഞ്ഞു. റഹീം നിയമസഹായ സമിതിയുടെ ചെയര്‍മാന്‍ സി.പി മുസ്തഫയെ വിളിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചില്ല.

    കെ.എം.സി.സി നേതാവ് അശ്‌റഫ് വേങ്ങാട്ട് ആയിരുന്നു 17 വര്‍ഷത്തോളം കേസ് നടത്തിയത്. എല്ലാ രേഖകളും നല്‍കിയിരുന്നു. അവസാനമാണ് രേഖകള്‍ നല്‍കാതെ പോയത്. അതിന് കാരണമായി പറയുന്നത് ഞാന്‍ രേഖകള്‍ പുറത്തുവിട്ടെന്നാണ്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും നസീർ പറഞ്ഞു. സൗദിയില്‍ വന്ന് മരിച്ച സൗദി ബാലന്റെ കുടുംബത്തെ കാണാന്‍ നേരത്തെ അബഹയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് കുറ്റിച്ചല്‍ വഴി ശ്രമം നടത്തിയെങ്കിലും എംബസി അനുമതി നല്‍കിയില്ല. ഏകദേശം രണ്ടുവര്‍ഷം മുമ്പാണ് കുടുംബത്തെ കാണാൻ ശ്രമിച്ചത്.
    ഏറെക്കാലമായി റഹീമിനെ കാണണം എന്നാണ് ഉമ്മ പറഞ്ഞുകൊണ്ടിരുന്നത്. മോചനം ഉടനെയുണ്ടാകുമെന്ന് കരുതിയാണ് യാത്ര നീട്ടിവെച്ചത്. എന്നാൽ കേസ് അനന്തമായി നീണ്ടതോടെ വരാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ റഹീം കാണാൻ വിസമ്മതിച്ചെങ്കിലും കഴിഞ്ഞ ദിവസം കണ്ടു. തന്റെ ജയിലിലെ അവസ്ഥ ഉമ്മ അറിയാതിരിക്കാനാണ് കാണണ്ട എന്നു റഹീം പറഞ്ഞത്. എങ്കിലും ജയിലിൽ മകനെ കണ്ടതിൽ സന്തോഷമുണ്ടെന്നും എത്രയും വേഗം പുറത്തിറങ്ങി നാട്ടിലെത്താൻ കഴിയട്ടെയെന്നും ഫാത്തിമ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fathima Raheem
    Latest News
    ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    19/05/2025
    ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    19/05/2025
    ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    19/05/2025
    വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    19/05/2025
    അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.