Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്ന വേലക്കാരി അറസ്റ്റില്‍
    • ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്‌ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇറാന്‍‍
    • ഇറാനെയും ഹിസ്ബുല്ലയെയും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് നെതന്യാഹു
    • ഒരാഴ്ചക്കകം യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് യിസ്രായേല്‍ ഹയോം
    • പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അബ്ദുറഹീം കേസ്‌: പണം സമാഹരിച്ചത് കൊണ്ട് മാത്രം പെടുന്നനെ കാര്യങ്ങൾ നടക്കുമെന്ന് കരുതരുത്: അറ്റോർണി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം01/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത് മോചിപ്പിക്കാനുള്ള ശ്രമം ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നും കോടതി നടപടികൾക്കായി കാത്തിരിക്കുകയാണെന്നും വാദിഭാഗം വക്കീൽ പറഞ്ഞതായി റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പണം സമാഹരിച്ചത് കൊണ്ട് മാത്രം പെടുന്നനെ കാര്യങ്ങൾ നടക്കുമെന്ന് കരുതരുത്. 18 വർഷത്തോളമായി കോടതിയിലുള്ള കേസാണ് നടപടി ക്രമങ്ങൾ ഓരോന്നായി തീർത്ത് വരേണ്ടതുണ്ട്. അതിനുള്ള സമയം എടുക്കും. ദിയാധനം നൽകാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ടും കുടുംബത്തിന്റെ മാപ്പ് നൽകാനുള്ള സമ്മതവും പറഞ്ഞും കോടതിക്ക് നൽകിയ കത്ത് മുൻ കോടതി വിധി നടപ്പിലാക്കുന്നത് താൽകാലികമായി നിർത്തി വെക്കാൻ സഹായകരമാകും എന്നല്ലാതെ കേസിൽ അവസാനിക്കുന്നില്ല.

    വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവുണ്ടായാലേ ഒന്നാം ഘട്ടം പൂർത്തിയാകൂ എന്നും വക്കീൽ പറഞ്ഞതായി സഹായ സമിതി അംഗങ്ങളായ സി പി മുസ്തഫ,മുനീബ് പാഴൂർ എന്നിവർ പറഞ്ഞു. പണം എങ്ങിനെയാണ് കൈമാറേണ്ടതെന്ന് അടുത്ത സിറ്റിങ്ങിൽ കോടതി നിർദേശിക്കും എന്നാണ് കരുതുന്നത്. കോടതിയിലോ ഗവർണറേറ്റിലോ ചെക്കായി നൽകുകയാണ് പതിവ്. ഇക്കാര്യത്തിൽ കോടതി നിർദേശം അനുസരിച്ചു ഇന്ത്യൻ എംബസി അക്കാര്യങ്ങൾ നീക്കും

    .പണം സൗദിയിലെത്താനുള്ള നടപടി ക്രമങ്ങൾ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസി നേരത്തെ ആരംഭിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശം വരുമ്പോഴേക് നടപടി പൂർത്തിയി പണം സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വക്കീലുമായി എല്ലാ ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും ഇന്നലെ വീണ്ടും നേരിൽ കണ്ടെന്നും സാമൂഹ്യപ്രവർത്തകനും റഹീമിന്റെ കുടുംബത്തിന്റെ പവർ അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.

    കേസിൽ തുടർന്നുള്ള നീക്കങ്ങൾ കോടതിയിൽ നിന്നും ഗവർണറേറ്റിൽ നിന്നുമുള്ള മാർഗനിർദേശങ്ങൾക്കനുസരിച്ചായിരിക്കും.വരും ദിവസങ്ങളിൽ റിയാദ് ഗവർണറേറ്റിലും കോടതിയിലും നേരിട്ട് ചെന്ന് കേസിന്റെ പുരോഗതി അറിയാൻ ശ്രമിക്കുമെന്നും കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞതായി സമിതി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്ന വേലക്കാരി അറസ്റ്റില്‍
    13/03/2026
    ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കാന്‍ മറ്റു മുസ്‌ലിം രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇറാന്‍‍
    13/03/2026
    ഇറാനെയും ഹിസ്ബുല്ലയെയും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് നെതന്യാഹു
    13/03/2026
    ഒരാഴ്ചക്കകം യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് യിസ്രായേല്‍ ഹയോം
    13/03/2026
    പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.