Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നീതി കിട്ടുന്നത് വരെ പോരാടും, ദിവസ കണക്ക് റെക്കോർഡ് ചെയ്യപ്പെട്ടാലും കാര്യമാക്കുന്നില്ല-എൽ.ഡി.എഫ് കൺവീനർക്ക് മറുപടിയുമായി അൻവർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/09/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം ഉന്നയിച്ച ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണന് പരോക്ഷ മറുപടിയുമായി പി.വി അൻവർ എം.എൽ.എ. സഖാക്കൾക്ക് വേണ്ടിയാണ് പോരാട്ടമെന്നും നീതി ലഭിക്കുന്നത് വരെ തുടരുമെന്നും വ്യക്തമാക്കിയ അൻവർ അതിന് ദിവസക്കണക്ക് റെക്കോർഡ് ചെയ്യപ്പെട്ടാലും കാര്യമാക്കുന്നില്ലെന്നും മുന്നറിയിപ്പ് നൽകി. തന്റെ ആരോപണം മിത്തോ അഭ്യൂഹമോ അല്ലെന്നും
    കേരള പോലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ടെന്നും അതിന്റെ തെളിവുകളും പുറത്ത്‌ വിട്ടിട്ടുണ്ടെന്നും പറഞ്ഞു.

    തിരുവനന്തപുരത്ത്‌ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർ.എസ്‌.എസ്‌ കത്തിച്ചെങ്കിൽ അതിന്റെ പേരിൽ കണ്ണൂരിലുള്ള സഖാവ്‌ കാരായി രാജന്റെ ഫോൺ ചോർത്തുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക്‌ മനസ്സിലാകുന്നില്ല. കാലങ്ങളോളം രാഷ്ട്രീയമായി വേട്ടയാടപ്പെട്ട്‌,നാടുകടത്തപ്പെട്ട സഖാവാണ് കാരായി രാജൻ.അത്രമാത്രം ത്യാഗം സഹിച്ചിട്ടുള്ള ആ സഖാവിനെ സ്വാമിയുടെ ആശ്രമം കത്തിക്കൽ കേസ്സുമായി ബന്ധപ്പെടുത്താൻ ആർക്കാണിവിടെ ഇത്ര ധൃതി.. നിരപരാധികളായ സഖാക്കളെ വേട്ടയാടുന്ന പോലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെടേണ്ടതുണ്ട്‌. അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്‌.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കാരായിൽ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്‌,അവിടെ നിന്ന് എ.കെ.ജി സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും.ഇതായിരുന്നു ഇവരുടെ ലക്ഷ്യം.ഇത്‌ ബൂമറാങ്ങ്‌ ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്‌.അല്ലെങ്കിൽ,സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ പാപഭാരം ഈ പാർട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയിൽ പേറേണ്ടി വന്നേനേ.

    നീതി കിട്ടിയില്ലെങ്കിൽ അത്‌ കിട്ടും വരെ പോരാടും. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ്‌ ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. എനിക്ക്‌ വേണ്ടിയല്ല, ഓരോ സഖാക്കൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്നും അൻവർ പറഞ്ഞു. കാരായി രാജന്റെ ചിത്രത്തിനൊപ്പമാണ് അൻവർ പോസ്റ്റ് പങ്കുവെച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    LDF PV Anwar tp ramakrishnan
    Latest News
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version