Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • ബുണ്ടസ് ലീഗ- ഹാരി കെയ്നിന് ഹാട്രിക്, ആഞ്ഞടിച്ചു ബയേൺ തരിപ്പണമായി ലീപ്സിഗ്
    • സ്വർണവില വീണ്ടും മേലോട്ട്; പവന് 800 രൂപ കൂടി
    • കെസിഎൽ : നിലവിലെ ചാമ്പ്യന്മാർക്ക് നാലു വിക്കറ്റിന്റെ തോൽവി
    • ട്രംപിൻ്റെ വിശ്വസ്തൻ സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
    • പ്രീമിയർ ലീഗ്: വെസ്റ്റ്ഹാമിനെ വെണ്ണീറാക്കി ചെൽസി, ഇംഗ്ലണ്ടിൽ ഇന്ന് കടുത്ത പോരാട്ടങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ബംഗ്ലാദേശിൽ കലാപം രൂക്ഷം, വ്യാഴാഴ്ച മാത്രം കൊല്ലപ്പെട്ടത് 13 പേർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/07/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ധാക്ക- ജോലിക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമായ ബംഗ്ലാദേശിൽ പോലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം ആരംഭിച്ചത് മുതൽ കലാപം ഏറ്റവും രൂക്ഷമായ വ്യാഴാഴ്ച മാത്രം പതിമൂന്നു പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങൾക്കാണ് പോലീസ് വെടിവെപ്പിലും ലാത്തിചാർജിലും പരിക്കേറ്റത്. ധാക്കയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ വടികളും കല്ലുകളും ഉപയോഗിച്ച് സായുധ പോലീസുമായി ഏറ്റുമുട്ടി. ആക്രമണം ശമിപ്പിക്കാൻ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി.

    ഇന്ന് കൊല്ലപ്പെട്ടവരിൽ ഏറെയും നെഞ്ചിന് വെടിയേറ്റവരാണ്. ബസ് ഡ്രൈവറും റിക്ഷ വലിക്കുന്നവരും വിദ്യാർഥികളും കൊല്ലപ്പെട്ടവരിലുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ രാജ്യവ്യാപകമായ പ്രക്ഷോഭമാണിത്. തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലിയിലാണ് ബംഗ്ലാദേശിൽ. രാജ്യത്തെ 170 ദശലക്ഷം ജനസംഖ്യയുടെ അഞ്ചിലൊന്ന് പേരും ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്തവരാണ്.

    1971ലെ പാകിസ്ഥാനിൽ നിന്നുള്ള സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ 30% നീക്കിവെക്കുന്ന സംവരണ നിയമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കലാപം. 2018ൽ ഹസീനയുടെ സർക്കാർ ക്വാട്ട സമ്പ്രദായം റദ്ദാക്കിയിരുന്നുവെങ്കിലും കഴിഞ്ഞ മാസം ഹൈക്കോടതി ഇത് പുനഃസ്ഥാപിച്ചു. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുകയും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സസ്പെൻഡ് ചെയ്യുകയും ചെയ്തു.

    വ്യാഴാഴ്ച മരിച്ചവരിൽ 11 പേരും ധാക്കയിലാണ്. തലസ്ഥാനത്തെ പ്രധാന സർവ്വകലാശാല കാമ്പസാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രം. നഗരത്തിൻ്റെ മറ്റ് പോക്കറ്റുകളിൽ ശക്തമായ പ്രകടനങ്ങൾ നടന്നു.
    സമരക്കാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് നിയമമന്ത്രി അനിസുൽ ഹഖ് പറഞ്ഞു. ചർച്ചകളും വെടിവെപ്പും ഒരുമിച്ച് പോകില്ലെന്ന് വ്യക്തമാക്കിയ പ്രക്ഷോഭക്കാർ ക്ഷണം നിരസിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dhaka Protest
    Latest News
    ബുണ്ടസ് ലീഗ- ഹാരി കെയ്നിന് ഹാട്രിക്, ആഞ്ഞടിച്ചു ബയേൺ തരിപ്പണമായി ലീപ്സിഗ്
    23/08/2025
    സ്വർണവില വീണ്ടും മേലോട്ട്; പവന് 800 രൂപ കൂടി
    23/08/2025
    കെസിഎൽ : നിലവിലെ ചാമ്പ്യന്മാർക്ക് നാലു വിക്കറ്റിന്റെ തോൽവി
    23/08/2025
    ട്രംപിൻ്റെ വിശ്വസ്തൻ സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
    23/08/2025
    പ്രീമിയർ ലീഗ്: വെസ്റ്റ്ഹാമിനെ വെണ്ണീറാക്കി ചെൽസി, ഇംഗ്ലണ്ടിൽ ഇന്ന് കടുത്ത പോരാട്ടങ്ങൾ
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.