കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും എൽഡിഎഫ് വേദിയിൽ ഒന്നിച്ച ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. കോൺഗ്രസിന്റെ പ്രചാരണ വാഹനം ഇടതു സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടി നടക്കുന്ന വേദിക്കരികിലൂടെ കടന്നു പോകുന്നതിനിടെയാണ് പ്രിയങ്ക വാഹനത്തിൽ നിന്നിറങ്ങി ഇടതുപക്ഷത്തിന്റെ വേദിയിലെത്തി സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് ഹസ്തദാനം നൽകി കുശലം പങ്കിട്ടത്.
വേദിയിൽ പ്രസംഗിക്കുകയായിരുന്ന സത്യൻ മൊകേരിയും പ്രിയങ്കയുടെ വരവ് കണ്ടതോടെ, പ്രസംഗം നിർത്തി പ്രിയങ്കയെ സ്വീകരിച്ചു. കുശലാന്വേഷണത്തിനുശേഷം ഇരുവരും പിരിയുകയായിരുന്നു.
