Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റ് നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബൈ
    • ഇസ്രായിലി റെസ്‌റ്റോറന്റിലെ ബോംബാക്രമണം: ഫ്രാന്‍സ് അന്വേഷിക്കുന്ന സ്വദേശിയെ കൈമാറുന്നത് കുവൈത്ത് കോടതി തടഞ്ഞു
    • കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    • കെ.എം ഷാജിക്ക് വിലക്കില്ല; അഴിക്കോട് തിരഞ്ഞെടുപ്പ് കേസിൽ അയോഗ്യത റദ്ദാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി
    • പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നു; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അബ്ബാസായി മാറിയ പോരാളി ഷാജി, കയ്യാമം വെച്ച് നടത്തിക്കുന്നത് വരെ ഹൈക്കോടതി വരാന്തയിൽ കാത്തിരിക്കുമെന്ന് ലീഗ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/08/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കാര്യമായ ചർച്ചക്ക് ഇടയാക്കിയ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൊന്നായിരുന്നു ഇടതുസ്ഥാനാർത്ഥി കെ.കെ ശൈലജയെ കാഫിറാക്കി മുസ്ലിം ലീഗ് പ്രവർത്തകർ പോസ്റ്റർ ഇറക്കി എന്നത്. മുസ്ലിം ലീഗിന്റെ ഒരു പ്രവർത്തകനും ഇത്തരത്തിൽ പോസ്റ്റർ ഇറക്കിയിട്ടില്ലെന്ന് ലീഗ് കേന്ദ്രങ്ങൾ ആവർത്തിച്ചെങ്കിലും ഇടതു സൈബർ കേന്ദ്രങ്ങൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല.

    തെരഞ്ഞെടുപ്പിന്റെ മുഴുവൻ വേളകളിലും കാഫിർ വിവാദം ചൂടുപിടിക്കുകയും കേരളമാകെ പടരുകയും ചെയ്തു. ഇടതുനേതാക്കളും ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്ന മാധ്യമങ്ങളും ഇക്കാര്യം പരമാവധി പ്രചരിപ്പിക്കുകയും തെരഞ്ഞെടുപ്പ് വേദികളിൽ സജീവമാക്കി നിർത്തുകയും ചെയ്തു. എന്നാൽ പോസ്റ്റിന് പിന്നിലുള്ളവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിയമവഴി തേടുകയായിരുന്നു. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന നിയമപോരാട്ടത്തിനൊടുവിൽ ഭാഗികമായെങ്കിലും വിജയം നേടി എന്നാണ് ലീഗ് അവകാശപ്പെടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോരാളി ഷാജി എന്ന ഇടത് അനുകൂല ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിനെ വരെ പുറത്തെത്തിക്കാൻ ഈ പോരാട്ടത്തിലൂടെ ലീഗിന് സാധിച്ചു. ഈ പേജിന്റെ അഡ്മിൻ ഒരു അബ്ബാസ് ആണെന്നും ഇദ്ദേഹത്തിന്റെ ഫോൺ പിടിച്ചെടുത്തതായും പോലീസ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. കാഫിർ പോസ്റ്റർ പുറത്തേക്ക് വന്ന വഴിയും പ്രചരിപ്പിച്ച രീതിയും പോലീസ് റൂട്ട് മാപ്പ് അടക്കം ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

    ഈ സ്ക്രീൻഷോട്ട് ആദ്യം വന്നത് 2024 ഏപ്രിൽ 25 ഉച്ചക്ക് 2.13-ന് റെഡ് എൻകൗണ്ടർ വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു. പോസ്റ്റ് ചെയ്തത് റിബെഷ്. എന്നാൽ റിബേഷിന് എവിടെനിന്ന് ലഭിച്ചുവെന്ന് പോലീസ് നൽകിയ രേഖകളിൽ ഇല്ല.
    പിന്നീട് 2024 ഏപ്രിൽ 25 തന്നെ ഉച്ചക്ക് 2.34 നു റെഡ് ബറ്റാലിയൻ വാട്സാപ്പ് ഗ്രൂപ്പിൽ സ്ക്രീൻ ഷോട്ട് വരുന്നു. അമൽ റാം ആയിരുന്നു ഇത് പോസ്റ്റ് ചെയ്തത്. ഇതേദിവസം വൈകിട്ട് മൂന്ന് മണിക്ക് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ ഷോട്ട് അപ്ലോഡ് ചെയ്യുന്നു. സഖാവ് മനീഷ് ആയിരുന്നു ഇത് പോസ്റ്റ് ചെയ്തത്.
    പോരാളി ഷാജി ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് അതിന്റെ അഡ്മിൻ അബ്ബാസ് രാത്രി 8.23ന് പോസ്റ്റ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കുന്നു. വഹാബിന്റെ മകൻ അബ്ബാസിന്റെ ഫോൺ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

    പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച രേഖ കൂടി പുറത്തുവന്നതോടെ ഇടതുകേന്ദ്രങ്ങൾക്കെതിരെ അതിരൂക്ഷമായ ആക്രമണമാണ് ലീഗും കോൺഗ്രസും അഴിച്ചുവിടുന്നത്.

    കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തിൽ ഉയർന്ന മതേതര ബോധം പുലർത്തുന്ന ഷാഫി പറമ്പിലിനെ പോലെയൊരു ചെറുപ്പക്കാരനെ മതത്തിന്റെ കള്ളിയിൽപ്പെടുത്താൻ ശ്രമിച്ചതിനുള്ള മറുപടിയാണ് വടകരയിൽ സി.പി.എം നേരിട്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

    സഖാക്കൾ നാടൊട്ടുക്കും മഷിയിട്ട് തിരഞ്ഞിട്ട് കിട്ടാത്ത പോരാളി ഷാജിയെ പാറക്കൽ അബ്ദുല്ലയും കൂട്ടരും കഴുത്തിന് പിടിച്ച് പുറത്ത് കാട്ടിയിട്ടുണ്ടെന്നും ലീഗ് നേതാവും എം.എൽ.എയുമായ കെ.പി.എ മജീദ് പറഞ്ഞു. വഹാബ് വെറുമൊരു ഏജന്റാണെന്നും അവന്റെയൊക്കെ തലപ്പത്തുള്ളയാളെ പിടികൂടണമെന്നും മജീദ് ആവശ്യപ്പെട്ടു. നാട്ടിൽ കലാപമുണ്ടാക്കാൻ കോപ്പ് കൂട്ടിയതിന് അയാളെ പിടികൂടി കയ്യാമം വെച്ച് കൊണ്ടുവരുന്നത് വരെ ഞങ്ങൾ ഹൈക്കോടതി വരാന്തയിൽ കാത്തിരിക്കുമെന്നും മജീദ് മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPIM Porali Shaji
    Latest News
    ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റ് നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബൈ
    29/01/2026
    ഇസ്രായിലി റെസ്‌റ്റോറന്റിലെ ബോംബാക്രമണം: ഫ്രാന്‍സ് അന്വേഷിക്കുന്ന സ്വദേശിയെ കൈമാറുന്നത് കുവൈത്ത് കോടതി തടഞ്ഞു
    29/01/2026
    കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    29/01/2026
    കെ.എം ഷാജിക്ക് വിലക്കില്ല; അഴിക്കോട് തിരഞ്ഞെടുപ്പ് കേസിൽ അയോഗ്യത റദ്ദാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി
    29/01/2026
    പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നു; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.