പത്തനംതിട്ട: പതിനെട്ടുകാരിയായ വിദ്യാർഥിനിയെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നു പരാതി. ശിശുക്ഷേമ സമിതി നടത്തിയ വെളിവെടുപ്പിലാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. തുടർന്ന് ഇലവുംതിട്ട പോലീസ് 40 പ്രതികൾക്കെതിരെ പോക്സോ കേസെടുത്തു.
ഒരു പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇത്രയേറെ പേർ പ്രതികളാകുന്നത് കേരളത്തിൽ അപൂർവ്വ സംഭവമാണ്. പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് പീഡനം തുടങ്ങിയത്. പ്രാഥമിക പരിശോധനയിൽതന്നെ 62 പ്രതികളെ സംബന്ധിച്ചുള്ള വിവരം ലഭിച്ചു. കൂടുതൽ പ്രതികളുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group