Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    • ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    • അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഹമാസ്
    • ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
    • ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പ്രധാനമന്ത്രിയുടെ സന്ദർശനം: അനുമതിയില്ലാത്ത കൊടികളും ബാനറുകളും സ്ഥാപിച്ച ബിജെപിക്ക് 20 ലക്ഷം രൂപ പിഴ

    ബുധൻ, വ്യാഴം ദിവസങ്ങളിലായി നഗരത്തിലെ നടപ്പാതകൾക്ക് കുറുകെയും ഡിവൈഡറുകളിലും വ്യാപകമായി ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിനെതിരെ പരാതികൾ ഉയർന്നിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/01/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ അനുമതിയില്ലാതെ കൊടികളും ബാനറുകളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ച ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് കോർപറേഷൻ 20 ലക്ഷം രൂപ പിഴ ചുമത്തി. ബുധൻ, വ്യാഴം ദിവസങ്ങളിലായി നഗരത്തിലെ നടപ്പാതകൾക്ക് കുറുകെയും ഡിവൈഡറുകളിലും വ്യാപകമായി ഇത്തരം ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിനെതിരെ പരാതികൾ ഉയർന്നിരുന്നു. ഇവ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് കോർപറേഷൻ ബിജെപി ജില്ലാ പ്രസിഡന്റിന് കത്ത് നൽകിയിരുന്നെങ്കിലും നടപ്പാതകളിലെ ചില ബോർഡുകൾ മാറ്റിയതൊഴിച്ചാൽ മറ്റ് നടപടികളൊന്നും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതേത്തുടർന്ന് വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകളുടെ കൃത്യമായ കണക്കെടുത്ത ശേഷമാണ് കോർപറേഷൻ സെക്രട്ടറി പിഴ നോട്ടീസ് അയച്ചത്. ബിജെപി ഭരിക്കുന്ന കോർപറേഷനിൽ നിന്നുതന്നെ പാർട്ടിക്ക് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്. ആദ്യ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും നോട്ടീസ് നൽകുമെന്നും അതിനും മറുപടി ലഭിക്കാത്ത പക്ഷം രണ്ട് തവണ ഹിയറിങ് നടത്തി ജപ്തി നടപടികളിലേക്ക് കടക്കുമെന്നും റവന്യു വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Narendra Modi Thiruvananthapuram
    Latest News
    ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    14/03/2026
    ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    14/03/2026
    അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഹമാസ്
    14/03/2026
    ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
    14/03/2026
    ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.