Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 8
    Breaking:
    • ജമ്മുവും രാജസ്ഥാനും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണം, പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം
    • സൗദിയിൽ ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ, ഈനാസ് ബിന്‍ത് സുലൈമാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി, മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ജിസാന്‍ ഗവര്‍ണർ
    • ഔദ്യോഗിക വാഹനത്തില്‍ മയക്കുമരുന്നു കടത്തി, പോലീസുകാര്‍ക്ക് അസീറിൽ വധശിക്ഷ നടപ്പാക്കി
    • ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ പാക് ശ്രമം, നിർവീര്യമാക്കിയെന്ന് ഇന്ത്യ
    • സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷൻ, അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീണു, നേപ്പാളിൽ 19 മരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാഠ്മണ്ഡു- നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നുയരാൻ ശ്രമിക്കുന്നതിടെ വിമാനം തകർന്നുവീണു. ശൗര്യ എയര്‍ലൈന്‍സിന്റെ വിമാമാണ് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടത്തിൽ പെട്ടത്. 19 പേരുടെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊഖാറയിലേക്കുള്ള വിമാനത്തില്‍ ജീവനക്കാരടക്കം 20 പേര്‍ ഉണ്ടായിരുന്നതെന്ന് ടിഐഎ വക്താവ് പ്രേംനാഥ് താക്കൂര്‍ പറഞ്ഞു.

    പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നി തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
    വിമാനത്തിന്റെ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന തീ അണച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യാത്രക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അടുത്ത കാലത്തായി നേപ്പാളിൻ്റെ വ്യോമ വ്യവസായം കുതിച്ചുയർന്നിട്ടുണ്ട്. എന്നാൽ മതിയായ പരിശീലനവും അറ്റകുറ്റപ്പണി ഇല്ലായ്മയും കാരണം സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ പരിതാപകരമായ അവസ്ഥയാണ്.
    സുരക്ഷാ കാരണങ്ങളാൽ യൂറോപ്യൻ യൂണിയൻ എല്ലാ നേപ്പാളി കാരിയറുകളേയും തങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് നിരോധിക്കുകയും ചെയ്തു.
    പ്രഗത്ഭരായ പൈലറ്റുമാർക്ക് പോലും വെല്ലുവിളി ഉയർത്തുന്ന സമീപനങ്ങളുള്ള മഞ്ഞുമൂടിയ കൊടുമുടികളാൽ ചുറ്റപ്പെട്ട, ലാൻഡ് ചെയ്യാൻ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ റൺവേകളാണ് നേപ്പാളിലുള്ളത്. പർവതങ്ങളിൽ കാലാവസ്ഥ പെട്ടെന്ന് മാറുകയും പറക്കാനുള്ള സാഹചര്യങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്യും.
    നേപ്പാളിലെ അവസാനത്തെ വലിയ വാണിജ്യ വിമാനാപകടം 2023 ജനുവരിയിൽ പൊഖാറയിൽ ലാൻഡിംഗിനിടെ യെതി എയർലൈൻസ് സർവീസ് തകർന്നുവീണ് 72 പേരും മരിച്ചതാണ്.
    1992-ൽ പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസ് വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ തകർന്നുവീണ് അതിലുണ്ടായിരുന്ന 167 പേരും മരിച്ചതാണ് ഏറ്റവും വലിയ അപകടം. ആ വർഷം ആദ്യം തായ് എയർവേയ്‌സിൻ്റെ ഒരു വിമാനം ഇതേ വിമാനത്താവളത്തിന് സമീപം തകർന്ന് 113 പേർ കൊല്ലപ്പെട്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nepal Plane crash
    Latest News
    ജമ്മുവും രാജസ്ഥാനും പഞ്ചാബും ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണം, പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം
    08/05/2025
    സൗദിയിൽ ഭരണതലത്തിൽ നിരവധി മാറ്റങ്ങൾ, ഈനാസ് ബിന്‍ത് സുലൈമാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി, മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ജിസാന്‍ ഗവര്‍ണർ
    08/05/2025
    ഔദ്യോഗിക വാഹനത്തില്‍ മയക്കുമരുന്നു കടത്തി, പോലീസുകാര്‍ക്ക് അസീറിൽ വധശിക്ഷ നടപ്പാക്കി
    08/05/2025
    ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ പാക് ശ്രമം, നിർവീര്യമാക്കിയെന്ന് ഇന്ത്യ
    08/05/2025
    സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷൻ, അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.