Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം
    • ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
    • ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു
    • ഫ്ലോറിഡയിലെ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
    • അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മുസ്ലിം ലീഗിന് എതിരെ വിമർശനം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ-ജനപിന്തുണ നഷ്ടമാകുന്നത് സി.പി.എം മനസിലാക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/11/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- മുസ്ലിം ലീഗിന് എതിരെ വിമർശനം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും യു.ഡി.എഫിന് വമ്പൻ ഭൂരിപക്ഷം ലഭിക്കുന്നതിൽ ലീഗിന്റെ പങ്കാണ് അതിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനമുണ്ടാക്കി, ജമാഅത്ത് ഇസ്ലാമി-എസ്.ഡി.പി.ഐ എന്നൊക്കെ പറഞ്ഞാണ് സി.പി.എം മുന്നോട്ടുപോകുന്നത്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ സി.പി.എമ്മിന്റെ വോട്ടിലാണ് ചോർച്ചയുണ്ടാകുന്നത്. കാർഡ് മാറ്റിമാറ്റി കളിക്കുമ്പോൾ അവരെ എങ്ങിനെ ബാധിക്കും എന്ന് ആലോചിക്കണം. പാലക്കാടും വയനാടും പല മണ്ഡലങ്ങളിലും ബി.ജെ.പിയേക്കാൾ പിറകിലാണ് സി.പി.എം.

    കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രിയുടെ മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് ബിജെപിക്കും പിന്നിലാണ്. അവരുടെ കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല. ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അവർ ഓർക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇടതുപക്ഷമില്ലെങ്കിൽ മുസ്ലിംകൾ രണ്ടാംകിട പൗരന്മാരാകുമെന്ന് വരെ പറഞ്ഞവരാണ് സി.പി.എമ്മുകാർ. പുരോഗമന രാഷ്ട്രീയത്തിന് പകരം വർഗീയ പ്രചാരണമാണ് ഇപ്പോൾ സി.പി.എം നടത്തുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായി അനുഭവപ്പെട്ട ഉപതെരഞ്ഞെടുപ്പാണിത്. യു.ഡി.എഫിന് 100 സീറ്റ് കിട്ടിയപ്പോഴും ചേലക്കര എൽ.ഡി.എഫിനൊപ്പമായിരുന്നു. ആ ചേലക്കരയിൽ വലിയ വോട്ട് നഷ്ടമാണ് സി.പി.എമ്മിനുണ്ടായത്. ഇടതുപക്ഷത്തിന് എവിടെയും ഒന്നും നേടാനായിട്ടില്ല. മതേതര കാഴ്ചപ്പാടോടെയാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ജനം അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാദിഖലി തങ്ങളുടെ കീഴിൽ ലീഗ് നടത്തുന്ന പ്രവർത്തനം സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നുണ്ടാകും. ലീഗ് വർഗീയ ശക്തിയായി സി.പി.എം പറഞ്ഞിട്ടില്ല. പറയാത്തത് പറയേണ്ട കാര്യമില്ല. എസ്.ഡി.പി.ഐ-ജമാഅത്തെ ഇസ്ലാമി ആണ് വിഷയം എങ്കിൽ ബാബരി മസ്ജിദ് കാലം ഓർത്താൽ മതി. അക്കാലത്ത് ഇവരെയെല്ലാം അണിനിരത്തി മുന്നോട്ടുപോയത് സി.പി.എമ്മാണ്. അവരോട് പരസ്യമായി നന്ദി പറഞ്ഞതിന്റെ വീഡിയോ ഇപ്പോഴുമുണ്ട്. ഞങ്ങൾ ഇക്കാലം വരെ അങ്ങിനെയൊന്നും ചെയ്തിട്ടില്ല. ബാബരി മസ്ജിദ് കാലത്ത് ഒരേവേദിയിലാണ് സി.പി.എമ്മും ജമാഅത്തെ ഇസ്ലാമിയും ചടങ്ങുകൾ സംഘടിപ്പിച്ചത്. സി.പി.എമ്മിന് എവിടെയും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    ജിഫ്രി തങ്ങളെ വിമർശിച്ചിട്ടില്ല- പി.എം.എ സലാം

    സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ ലക്ഷ്യമിട്ട് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളാണ് തന്റെ വാക്കുകളെ വളച്ചൊടിച്ചതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ സംബന്ധിച്ചാണ് കുവൈത്തിൽ വെച്ച് പ്രസ്താവന നടത്തിയത്. എന്നാൽ മാധ്യമങ്ങൾ ഇക്കാര്യം വളച്ചൊടിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ എന്നാക്കുകയായിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങളെ ഏറ്റവും ആദരണീയനായ നേതാവാണെന്നും സലാം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress CPIM Muslim League Pk Kunchalikutty
    Latest News
    സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം
    20/02/2026
    ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
    20/02/2026
    ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു
    20/02/2026
    ഫ്ലോറിഡയിലെ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
    20/02/2026
    അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version