കണ്ണൂര്‍– ആരോഗ്യമേഖലയെ മോശമായി ചിത്രീകരിക്കുന്നത് കോര്‍പറേറ്റ് ഭീമന്‍മാരാണെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ആരോഗ്യമേഖലയെ താറടിച്ചു കാണിക്കുന്നത് കോര്‍പറേറ്റ് ഭീമന്‍മാരുടെ ഇടപെടലിന്റെ ഭാഗമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. നല്ല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളപ്പോള്‍ ആളുകൾ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കില്ല, ഇത് മറികടക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം അതിഭീമമായി വര്‍ധിക്കുകയാണെന്നും സൂപ്പര്‍ സ്‌പെഷാലിറ്റി പോലെ രാജ്യാന്തര ഭീമന്‍മാര്‍ വന്ന് കയ്യടക്കിയിട്ടുള്ള ആശുപത്രികളിലേക്കു പോകുന്നവര്‍ അമിതമായ ഫീസ് ചോദ്യം ചെയ്യുന്ന നില വരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
“നല്ല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളപ്പോള്‍ എന്തിന് സ്വകാര്യആശുപത്രികളിലേക്ക് പോകണമെന്നാണ് ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത്. ഇത് മറികടക്കാന്‍ എവിടെ പിടിക്കണമെന്ന് കുത്തകഭീമന്മാര്‍ക്ക് അറിയാം. വിലയ്‌ക്കെടുക്കേണ്ടവരെ വിലയ്‌ക്കെടുത്തും ഒന്നിനുപിറകെ ഒന്നായി കഥകള്‍ മെനഞ്ഞും സംസ്ഥാനത്തെ ആരോഗ്യരംഗം ഒന്നുമല്ലെന്ന് പ്രചരിപ്പിക്കുകയാണ്” മുഖ്യമന്ത്രി പറഞ്ഞു.
“ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യം കോര്‍പറേറ്റ് ഭീമമന്‍മാര്‍ക്ക് രുചിക്കില്ല എന്നതിനാലാണിത്. കോര്‍പറേറ്റുകളുടെ അച്ചാരം വാങ്ങി നടത്തുന്ന ഈ രാഷ്ട്രീയക്കളി എല്ലാവരും തിരിച്ചറിയുമെന്നാണ് കരുതുന്നത്. കേരള മോഡലിനെ തകര്‍ക്കാര്‍ ശ്രമിക്കുന്നവരെ നാടും നാട്ടുകാരും ഒറ്റപ്പെടുത്തും” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം അതിഭീമമായി വര്‍ധിക്കുന്നു. സൂപ്പര്‍ സ്‌പെഷാലിറ്റി പോലെ രാജ്യാന്തര ഭീമന്‍മാര്‍ വന്ന് കയ്യടക്കിയിട്ടുള്ള ആശുപത്രികളിലേക്കു പോകുന്നവര്‍ അമിതമായ ഫീസ് ചോദ്യം ചെയ്യുന്ന നില വരും. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു പോയാലോ എന്ന് ആലോചിക്കുന്നുവെന്ന് കേരളത്തിലെ അതിസമ്പന്നരില്‍ ചുരുക്കം ചിലരില്‍ ഒരാള്‍ തന്നോടു പറഞ്ഞു. പിശുക്കുകൊണ്ട് പോകുന്നതാണ് എന്ന് നാട്ടുകാര്‍ പറയുമല്ലോ എന്നു കരുതിയാണ് പോകാത്തതെന്നും” അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖലക്കെതിരെ നിരവധി വിമർശനങ്ങളാണ് ഈ അടുത്ത് ഉയർന്നുവന്നത്.