വാഷിംഗ്ടണ്‍ – ഇറാന്‍ തിരിച്ചടിയില്‍ ഒരു അമേരിക്കക്കാരനും കൊല്ലപ്പെട്ടിട്ടില്ലെന്ന്
യു.എസ് പ്രതിരോധ മന്ത്രാലയം (പെന്റഗണ്‍) സ്ഥിരീകരിച്ചു. ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് തങ്ങളുടെ സേന നൂറുകണക്കിന് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് വിജയകരമായി സ്വയം പ്രതിരോധിച്ചു. യു.എസ് കേന്ദ്രങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ പരിമിതമായിരുന്നു. ഇത് ഓപ്പറേഷനുകളുടെ ഗതിയെ ബാധിച്ചിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റിലെ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഇറാനെതിരായ ആക്രമണത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡ്രോണുകള്‍ ഉപയോഗിച്ചതായി യു.എസ് സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ടാസ്‌ക് ഫോഴ്സ് സ്‌കോര്‍പിയണ്‍ സ്ട്രൈക്ക് ആദ്യമായി കുറഞ്ഞ വിലയുള്ളതും ഒറ്റത്തവണ ഉപയോഗിക്കാവുന്നതുമായ ആക്രമണ ഡ്രോണുകള്‍ ഇറാനെതിരായ യുദ്ധത്തില്‍ ഉപയോഗിച്ചതായി എക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



