പാലക്കാട്– രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയർന്നതോടെ പാലക്കാട്ടെ പൊതുപരിപാടിയിൽ നിന്നും അദ്ദേഹത്തെ വിലക്കി നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് പാലക്കാട് നഗരസഭ രാഹുലിനോട് ആവശ്യപ്പെട്ടത്. രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭ കത്തുനൽകിയത്. മുഖ്യാതിഥിയായിട്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ ക്ഷണിച്ചിരുന്നത്.
ആരോപണങ്ങൾ ഉയർന്നതിനുപിന്നാലെ യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group