റിയാദ്: പാലക്കാട് ചെര്‍പ്പുളശേരി കാവ് വട്ടം മലമേല്‍ത്തൊടി വീട്ടില്‍ കുന്നത്ത് പറമ്പില്‍ യൂസുഫ്(56) ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ നിര്യാതനായി. ഒലയ്യയിലായിരുന്നു ജോലി. പിതാവ് മുഹമ്മദ്. മാതാവ് ഖദീജ. ഭാര്യ മൈമൂന. മക്കള്‍: ജാഫര്‍, ജംഷീറ, ജസീറ.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഷബീര്‍ കളത്തില്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



