ഫറോക്ക്– ഫറോക്ക് പുതിയപാലത്തിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ബഷീറാണ് മരിച്ചതെന്നാണ് വിവരം. ഇദ്ദേഹവും ഭാര്യയുമായിരുന്നു കാറിലുണ്ടായത്.പരുക്കേറ്റ ഭാര്യയെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന സ്വകാര്യ കാറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. ഇതുവഴിയുള്ള ഗതാഗതം പോലീസ് നിർത്തിവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group