ബെംഗളൂരു: അടുത്തിടെ വാങ്ങിയ ഇ-സ്‌കൂട്ടറിൻ്റെ സേവനം തൃപ്തികരമല്ലെന്ന് ആരോപിച്ച് കർണാടകയിലെ ഒല ഇലക്ട്രിക് ഷോറൂമിന് 26 കാരൻ തീയിട്ടു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ഒന്നാം നമ്പർ ഇ-സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്കിൻ്റെ സേവനത്തെച്ചൊല്ലി വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.
ഒല സർവീസ് സെൻ്ററുകളിലെ ഉപഭോക്തൃ സേവനം തൃപ്തികരമല്ലെന്നും ആരോപണം ഉയരുന്നുണ്ട്. മുഹമ്മദ് നദീം എന്നയാളാണ് ഇലക്ട്രിക് ഷോറൂമിന് തീയിട്ടത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹം ഇരുച്ചക്ര വാഹനം വാങ്ങിയത്. സ്കൂട്ടറിന്റെ പ്രശ്നം കാരണം ഇദ്ദേഹം നിരവധി തവണ സർവീസ് സെന്ററുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രശ്നം പരിഹരിച്ചില്ല. സർവീസ് സെന്ററുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്നം പരിഹരിക്കാതെ തുടർന്നു.
പ്രകോപിതനായ മുഹമ്മദ് നദീം പെട്രോളുമായെത്തി ഷോ റൂമിലെ ആറു ബൈക്കുകൾക്ക് തീയിടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഷോറൂം ഉടമകൾ പറഞ്ഞു. ഷോറൂമിന് 8,50,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി പോലീസ് ഓഫീസർ ശരണപ്പ എസ്.ഡി പറഞ്ഞു. ഇന്ത്യയിലുടനീളം ഒലക്ക് 431 സർവീസ് സ്റ്റേഷനുകളുണ്ട്.