മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ട്വന്റി-20 ടീമില്‍ ഇടം നേടിയെങ്കിലും ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചില്ല. ട്വന്റി-20 ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു. ട്വന്റിയില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കും. രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലുണ്ടെങ്കിലും അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനമോ വൈസ് ക്യാപ്റ്റന്‍ സ്ഥാനമോ ലഭിച്ചില്ല. വിരാട് കോഹ്ലിയും ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുണ്ട്.
റിഷഭ് പന്ത് ഏകദിന, ട്വന്റി-20 ടീമുകളില്‍ വിക്കറ്റ് കീപ്പറായി ഇടം നേടി. റിയാന്‍ പരാഗും രണ്ട് ഫോര്‍മാറ്റില്‍ ഇടം നേടി. അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കും ട്വന്റി-20 ടീമില്‍ സ്ഥാനമില്ല. ശ്രേയസ് അയ്യര്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലെത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ ഏകദിന ടീമില്‍ ഇടം ലഭിച്ചില്ല.
ട്വന്റി-20 ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ്. സിറാജ്.
ഏകദിന ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.