കൊച്ചി- നടനും സംവിധായകനുമായ പൃഥിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. സിനിമാ പ്രതിഫലങ്ങളുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു മാസം മുമ്പാണ് നോട്ടീസ് അയച്ചതെന്നും എമ്പുരാൻ എഫക്ട് അല്ലെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. നേരത്തെ പ്രവർത്തിച്ച സിനിമകളിലെ പ്രതിഫലം സംബന്ധിച്ചാണ് വിശദീകരണം തേടിയത്. 2022 ഡിസംബറിലെ സിനിമകൾ സംബന്ധിച്ചാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്. ആന്റണി പെരുമ്പാവൂർ, ലിസ്റ്റൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസിലും പരിശോധന നടത്തിയിട്ടുണ്ട്.
ഇന്നലെ എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് പുലർച്ചെയാണ് അവസാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group