Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 31
    Breaking:
    • ഇന്ത്യയിലെ അറബ് ചരിത്ര രേഖകളിലേക്ക് വെളിച്ചംവീശി ഇന്ത്യ-സൗദി സംയുക്ത ചരിത്ര സിംപോസിയം
    • ഇന്ത്യൻ കായിക വിപണി മികച്ച വളർച്ചയിലേക്ക്, 2026ൽ കയറ്റുമതി 660 മില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്
    • 40-കാരന് 13-കാരി വധു; വിവാഹത്തിന് നേതൃത്വം കൊടുത്തത് വരന്റെ ആദ്യ ഭാര്യയും, വധുവിന്റെ അമ്മയും
    • 10 വയസിന് താഴെയുള്ള കുട്ടികൾക്ക് മുൻ സീറ്റ് അപകടകരമെന്ന് സൗദി ട്രാഫിക് പോലീസ്
    • പ്രവാസികൾ അതിഥികൾ; തൊഴിലാളി സംരക്ഷണത്തിനായി പുതിയ പരിഷ്‌കാരങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    നിപ ഭീതി അകലുന്നു, ഇന്നത്തെ പതിനേഴ് ഫലങ്ങളും നെഗറ്റീവ്, ജാഗ്രത തുടരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- സംസ്ഥാനത്ത്നിന്ന് നിപാ ഭീതി അകലുന്നു. ഇന്ന് പുറത്ത് വന്ന 17 നിപ ഫലങ്ങളും നെഗറ്റീവായി. രാവിലെ വന്ന പന്ത്രണ്ടും ഉച്ചക്ക് ശേഷം പുറത്തുവന്ന അഞ്ചും ഫലങ്ങളാണ് നെഗറ്റീവായത്.ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് നിപ അവലോകന യോഗം ചേർന്നിരുന്നു. രണ്ടു പേരുടെ ഫലം കൂടിയാണ് ഇനി പുറത്തുവരാനുള്ളത്.

    ഫലം പുറത്തുവന്നവരിൽ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരായിരുന്നു. നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ അടുത്ത ബന്ധുക്കളിലും നേരിട്ട് സമ്പര്‍ക്കമുള്ള മറ്റ് ചിലരിലും നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ നെഗറ്റിവ് ആണെന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഫലങ്ങള്‍ നെഗറ്റിവ് ആവുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനാവില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    നിപ സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുന്നതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യനിയമത്തിലെയും സൈബര്‍ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ നേരിടാന്‍ ജില്ലയിലെ ജനങ്ങള്‍ നല്‍കിയ സഹകരണം എടുത്തുപറയേണ്ടതാണെന്നും മാധ്യമങ്ങള്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.


    406 പേരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബ് കോഴിക്കോട്ട് എത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇത് മഞ്ചേരിയില്‍ കൂടി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരികയാണ്. വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെത്തിയിട്ടുണ്ട്. ഇന്ന് (ചൊവ്വ) വിവിധ സ്ഥലങ്ങളില്‍ നിന്ന് വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിക്കും. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ഫീവര്‍ സര്‍വയലന്‍സ് സംഘം 7200-ലധികം വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും മന്ത്രി അറിയിച്ചു. ആനക്കയം പഞ്ചായത്തില്‍ 95 സംഘങ്ങളും പാണ്ടിക്കാട് പഞ്ചായത്തില്‍ 144 സംഘങ്ങളുമാണ് ഗൃഹസന്ദര്‍ശനം നടത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

    ഇന്ന് (ചൊവ്വ) രാവിലെ 9 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്തില്‍ അവലോകന യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ നമദേവ് കോബര്‍ഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, അസി.കലക്ടര്‍ വി.എം ആര്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്‌മണ്യം തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു. വൈകീട്ട് 5 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nipah veena george
    Latest News
    ഇന്ത്യയിലെ അറബ് ചരിത്ര രേഖകളിലേക്ക് വെളിച്ചംവീശി ഇന്ത്യ-സൗദി സംയുക്ത ചരിത്ര സിംപോസിയം
    31/07/2025
    ഇന്ത്യൻ കായിക വിപണി മികച്ച വളർച്ചയിലേക്ക്, 2026ൽ കയറ്റുമതി 660 മില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്
    31/07/2025
    40-കാരന് 13-കാരി വധു; വിവാഹത്തിന് നേതൃത്വം കൊടുത്തത് വരന്റെ ആദ്യ ഭാര്യയും, വധുവിന്റെ അമ്മയും
    31/07/2025
    10 വയസിന് താഴെയുള്ള കുട്ടികൾക്ക് മുൻ സീറ്റ് അപകടകരമെന്ന് സൗദി ട്രാഫിക് പോലീസ്
    31/07/2025
    പ്രവാസികൾ അതിഥികൾ; തൊഴിലാളി സംരക്ഷണത്തിനായി പുതിയ പരിഷ്‌കാരങ്ങൾ
    31/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version