റിയാദ് – തലസ്ഥാന നഗരിയിലും അസീറിലും പൊതുസ്ഥലങ്ങളില്‍ സംഘട്ടനങ്ങളിലേര്‍പ്പെട്ട ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദില്‍ മറ്റൊരു സംഘവുായി സംഘട്ടനത്തിലേര്‍പ്പെട്ട രണ്ടു യുവാക്കളെ റിയാദ് പോലീസ് കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ ഏർപ്പെട്ട അവശേഷിക്കുന്നവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
അസീര്‍ പ്രവിശ്യയിലെ സറാത്ത് ഉബൈദയില്‍ തര്‍ക്കത്തെ തുടര്‍ന്ന് പൊതുസ്ഥലത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ഏഴു ഈജിപ്തുകാരെയും യെമനികളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബര്‍ ക്രൈം നിയമം ലംഘിച്ച് സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെയും അറസ്റ്റ് ചെയ്യും.