ന്യൂഡൽഹി– നിമിഷപ്രിയയെ യമനിൽ വധശിക്ഷക്ക് വിധിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിനെതിരെയുള്ള ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കാനുള്ള ചർച്ചകളെ ബാധിക്കാതിരിക്കാനാണ് വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കിയേക്കുമെന്നാണ് സൂചന. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോൾ നൽകിയ ഹർജി കേൾക്കുന്നത്. ഈ വിഷയത്തിൽ സുപ്രീംകോടതി, അറ്റോർണി ജനറലിന്റെ നിലപാട് തേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group