മലപ്പുറം– കൂരിയാട് ദേശീയപാത 66 തകര്‍ന്നുണ്ടായ അപകടം സ്ഥലം സന്ദര്‍ശിച്ച് സംസ്ഥാന സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എ. പി അനില്‍ കുമാര്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. അപകടം നടന്ന പ്രദേശത്ത് കൂടിയ ജനങ്ങളുടെ പ്രതികരണവും നേതാക്കള്‍ തേടി. ഈ ഭാഗത്ത് നടത്തിയ അശാസ്ത്രീയമാണെന്ന് സ്ഥലം സന്ദര്‍ശിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാകും. ഇവിടെ പാലം വേണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ ഇതുപോലെ മണ്ണിട്ട് ഉയര്‍ത്തിയ മേഖലകളില്‍ നിലവില്‍ നടത്തിയ നിര്‍മ്മാണ രീതിയിലാണെങ്കിൽ റോഡ് തകരുമെന്നും പാലം പണിയണമെന്നും ആവശ്യപ്പെട്ടതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഇന്നലെ നടന്ന അപടതത്തില്‍ കഷ്ടിച്ച് ജീവന്‍ രക്ഷപ്പെട്ടതാണ്. ഇനി ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവരുത്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അധികൃതര്‍ക്കാണെന്ന് താക്കീത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ യോഗം വിളിച്ച യോഗത്തില്‍ മഴയെ തുടര്‍ന്ന് വയല്‍ ഭൂമി വികസിച്ചതാണ് അപകടത്തിന് കാരണമെന്ന് എന്‍.എച്ച്.എ.ഐ വിശദീകരണം നല്‍കി. അപകടത്തെ കുറിച്ച് പഠിക്കാന്‍ മൂന്നംഗ സ്വതന്ത്ര വിദഗ്ദ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
എന്നാല്‍ പണി കഴിഞ്ഞതിനു ശേഷം മഴ പെയ്യുമെന്നും അതോറിറ്റിക്ക് അറിയാമായിരുന്നില്ലേ എന്ന് യു.ഡി.എഫ് കണ്‍വീണര്‍ അഡൂര്‍ പ്രകാശന്‍ ചോദിച്ചു. മഴ പെയ്യുന്ന സ്ഥലത്ത് അതിനനുസരിച്ചുള്ള ശാസ്ത്രീയമായ നിര്‍മാണം നടത്തണമായിരുന്നു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തുന്ന പൊതുമരാമത്ത് മന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി സ്വന്തം നേട്ടമാക്കി കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തെ ഗൗരവത്തോടെ കാണുന്നെന്നും കാര്യങ്ങള്‍ സൂക്ഷ്മതയോടെ പരിശോധിച്ച് വേണ്ട രൂപത്തില്‍ പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടിയന്തിരമായി പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു