Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 10
    Breaking:
    • നവോദയോത്സവ്, കുക്കറി ഷോയിൽ ജേതാക്കളായി ടീം ഗ്രീൻ
    • ‘ഫലസ്തീൻ അധിനിവേശത്തിന്റെ മുഖ്യ ശിൽപ്പിയെ’ ആതിഥേയത്വം വഹിക്കുന്നത് അപലപനീയം; കേന്ദ്ര നടപടിയെ വിമർശിച്ച് പിണറായി വിജയൻ
    • ഏഷ്യ കപ്പ്; ആദ്യ മത്സരത്തിൽ അഫ്ഗാന് തകർപ്പൻ ജയം, ഹോങ്കോങ്ങിനെ 94 റൺസിന് വീഴ്ത്തി
    • ഇസ്രായേൽ ആക്രമണം; ഖത്തറിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടു
    • മലയാളി താരങ്ങൾ മിന്നിത്തിളങ്ങി; വിബിന്റെ ഹാട്രിക്കും,ഐമന്റെ ഡബിളും, ഇന്ത്യക്ക് തകർപ്പൻ ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നിങ്ങളോട് ദൈവം ചോദിക്കും, അൽപമെങ്കിലും നന്മ കാണിക്കൂ- ധനുഷിനെതിരെ തുറന്ന കത്തുമായി നയൻ താര

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2024 Latest Entertainment 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ- നടൻ ധനുഷ് കെ രാജക്ക് എതിരെ തുറന്ന കത്തുമായി തെന്നിന്ത്യൻ നടി നയൻതാര. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് തുറന്ന കത്തെഴുതിയത്. തന്നോടും വിഘ്നേഷ് ശിവനോടും ധനുഷിന് പകയാണെന്നും കത്തിൽ ചൂണ്ടികാണിക്കുന്നു. നിരവധി തെറ്റായ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ള തുറന്ന കത്താണിതെന്ന് പറഞ്ഞാണ് നയൻ താര കത്തു തുടങ്ങുന്നത്. നയൻ താരയുടെ ജീവിതത്തെയും പ്രണയത്തെയും വിവാഹത്തെയും പറയുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാണ് പുറത്തുവരാനിരിക്കുന്നത്. മൂന്നു സെക്കന്റുള്ള വീഡിയോ ക്ലിപ് ഉപയോഗിച്ചതിന് പത്തുകോടി രൂപ ധനുഷ് ആവശ്യപ്പെട്ടുവെന്നും ദൈവത്തിന്റെ കോടതിയിൽ ധനുഷ് ഉത്തരം പറയേണ്ടി വരുമെന്നും നയൻ താര കത്തിൽ വ്യക്തമാക്കുന്നു.

    നയൻ താരയുടെ കത്തിൽനിന്ന്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിരവധി തെറ്റായ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ള തുറന്ന കത്താണിത്.

    നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടൻ, ഇത് വായിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന സിനിമ, എന്നെപ്പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സ്വയംനിർമ്മിത സ്ത്രീയാണ് ഞാൻ. ഇന്ന് ഞാൻ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ ഏറെ പാടുപെടേണ്ടി വന്ന ഒരാളുമാണ്. എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല.

    എൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, എൻ്റെ നിരവധി ആരാധകരും അഭ്യുദേയകാംക്ഷികളും ഏറെ കാത്തിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്ട് കൊണ്ടുപോവാൻ സിനിമാ സുഹൃത്തുക്കളും മുഴുവൻ ടീമും വേണ്ടി വന്നു.

    സിനിമയ്‌ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്ടിനായി പരിശ്രമവും സമയവും നൽകിയ ആളുകളെയും ബാധിക്കുന്നു. എന്നെയും എൻ്റെ ജീവിതത്തെയും എൻ്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററിയിൽ ഇൻഡസ്ട്രിയിലെ അഭ്യുദേയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താൻ ഉൾപ്പെടുത്തിയിട്ടില്ല.

    ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി റിലീസിന് നിങ്ങളുടെ എൻ.ഒ.സി (നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) കിട്ടാനായി കാത്തിരുന്നത് നീണ്ടു രണ്ടുവർഷമാണ്. നിങ്ങളത് അനുവദിക്കാൻ വിസമ്മതിച്ചതിനാൽ, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും തീരുമാനിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാൻ ഒന്നിലധികം തവണ അഭ്യർത്ഥിച്ചിട്ടും നിങ്ങൾ അനുവദിച്ചില്ല.

    View this post on Instagram

    A post shared by N A Y A N T H A R A (@nayanthara)

    നാനും റൗഡി താനിലെ ഗാനങ്ങൾ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികൾ വന്നത് യഥാർത്ഥ വികാരങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെൻ്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച പാട്ടുകൾ ഇതല്ലാതെ വേറെയില്ല. നിങ്ങളതിനു വിസമ്മതിച്ചപ്പോൾ എൻ്റെ ഹൃദയം തകർന്നു.

    ബിസിനസ്സ് നിർബന്ധങ്ങളാലോ പണസംബന്ധമായോ പ്രശ്നങ്ങളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതു മനസ്സിലാക്കാവുന്നതാണ്; എന്നാൽ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങൾ ഇത്രയും കാലം മനപ്പൂർവ്വം മൗനം പാലിക്കുകയായിരുന്നു എന്നും അറിയുന്നത് വേദനാജനകമാണ്.

    നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ച ചില വിഡിയോകളുടെ (വെറും 3 സെക്കൻഡ്) ഉപയോഗത്തെ നിങ്ങൾ ചോദ്യം ചെയ്തതു കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബി.ടി.എസ് ദൃശ്യങ്ങൾക്കും മറ്റും 10 കോടി രൂപ നിങ്ങൾ ആവശ്യപ്പെടുകയാണ്.

    കേവലം 3 സെക്കൻഡിനുള്ള നഷ്ടപരിഹാരമായി കോടികൾ. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നത്. നിങ്ങൾ പുറത്തേക്ക് പറയുന്ന, നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങൾ യഥാർജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ, നിങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ല. കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിൽ.

    നിങ്ങൾക്ക് മുൻപരിചയമുള്ളവരുടെ വിജയങ്ങളിൽ അസ്വസ്ഥനാകാതിരിക്കൂ. നിങ്ങൾക്ക് മനസമാധാനം ഉണ്ടാകട്ടെ എന്ന് ഞാൻ ഈ കത്തിലൂടെ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    ചില കള്ളക്കഥകളുണ്ടാക്കി പഞ്ച് വാചകങ്ങൾ ചേർത്ത് അടുത്ത ഓഡിയോ ലോഞ്ചിൽ നിങ്ങൾ പറയുമായിരിക്കും. അതും ദൈവം കാണുന്നുണ്ടെന്നു ഓർക്കൂ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dhanush Nayan thara
    Latest News
    നവോദയോത്സവ്, കുക്കറി ഷോയിൽ ജേതാക്കളായി ടീം ഗ്രീൻ
    10/09/2025
    ‘ഫലസ്തീൻ അധിനിവേശത്തിന്റെ മുഖ്യ ശിൽപ്പിയെ’ ആതിഥേയത്വം വഹിക്കുന്നത് അപലപനീയം; കേന്ദ്ര നടപടിയെ വിമർശിച്ച് പിണറായി വിജയൻ
    10/09/2025
    ഏഷ്യ കപ്പ്; ആദ്യ മത്സരത്തിൽ അഫ്ഗാന് തകർപ്പൻ ജയം, ഹോങ്കോങ്ങിനെ 94 റൺസിന് വീഴ്ത്തി
    10/09/2025
    ഇസ്രായേൽ ആക്രമണം; ഖത്തറിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടു
    09/09/2025
    മലയാളി താരങ്ങൾ മിന്നിത്തിളങ്ങി; വിബിന്റെ ഹാട്രിക്കും,ഐമന്റെ ഡബിളും, ഇന്ത്യക്ക് തകർപ്പൻ ജയം
    09/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version