Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 19
    Breaking:
    • പാകിസ്ഥാനിൽ പ്രളയ ദുരന്തം: മരണസംഖ്യ 657 ആയി, 1000-ലധികം പേർക്ക് പരിക്ക്
    • രണ്ടര കോടി ഡോളര്‍ വിലമതിക്കുന്ന അപൂര്‍വ പിങ്ക് ഡയമണ്ട് മോഷണം പോയി, മണിക്കൂറുകള്‍ക്കകം വീണ്ടെടുത്ത് ദുബൈ പോലീസ്
    • ഗാസയിൽ പട്ടിണിയുടെ വക്കിൽ അഞ്ച് ലക്ഷം ഫലസ്തീനികൾ; വെടിനിർത്തൽ അനിവാര്യമെന്ന് ഡബ്ല്യു.എഫ്.പി
    • പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്, ബന്ദി മോചനം രണ്ട് ഘട്ടങ്ങളിൽ
    • ജീവൻ പണയം വെച്ച് സൗദി യുവാവിന്റെ അതിസാഹസം; തീപിടിച്ച ട്രക്ക് സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചു കയറ്റി തടഞ്ഞത് വൻ ദുരന്തം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ‘എൻ.ഡി.എ കക്ഷിക്ക് ഇടതിൽ മുന്തിയ പരിഗണന: ഞങ്ങൾ വലിഞ്ഞു കയറി വന്നവരല്ല’; അവഗണനയിൽ നീറി ആർ.ജെ.ഡി

    ReporterBy Reporter12/06/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: ഇടതു മുന്നണിയിൽ പാർട്ടി അവഗണന നേരിടുകയാണെന്നും തങ്ങൾ വലിഞ്ഞുകയറി വന്നവരല്ലെന്നും വിളിച്ചിട്ടു വന്നവരാണെന്നും ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സി.പി.എം മാന്യത കാട്ടിയില്ലെന്നും ഇത് സംബന്ധിച്ച് മുന്നണിയിൽ ചർച്ച പോലും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
    കേന്ദ്രത്തിൽ ബി.ജെ.പിയുടെ എൻ.ഡി.എ സർക്കാറിനൊപ്പം നിൽക്കുന്ന പാർട്ടി പോലും കേരളത്തിൽ എൽ.ഡി.എഫിലുണ്ട്. ഇതൊന്നും മുന്നണി നേതൃത്വത്തിന് പ്രശ്‌നമാകുന്നില്ല. ജെ.ഡി.എസ് സാങ്കേതികമായി ദേശീയ തലത്തിൽ ബി.ജെ.പിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബി.ജെ.പിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കുമാര സ്വാമി, മോഡി സർക്കാരിൽ കേന്ദ്ര മന്ത്രിയാണ്. ഇത്തരം പാർട്ടികൾ പോലും ഇടതു മുന്നണിയിൽ നിൽക്കുന്നു. അവർക്ക് സി.പി.എമ്മും മുന്നണിയും മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
    ഇടതു മുന്നണിയിൽ അർഹതപ്പെട്ട മന്ത്രിസ്ഥാനത്തിന് തുടക്കം മുതലെ ഞങ്ങളെ പരിഗണിച്ചില്ല. രണ്ടരവർഷം കഴിഞ്ഞിട്ടും ലഭിച്ചില്ല. ഇടത് യോഗത്തിന് പതിനൊന്നാമതായിട്ടാണ് ഞങ്ങളെ വിളിക്കാറ്. എന്തിനാണ് തങ്ങളോട് ഇത്ര അവഗണന? എന്തിന്റെ പേരിലാണ് തങ്ങളെ മാറ്റിനിർത്തുന്നതെന്ന് മനസിലായില്ല. ഇതിൽ പാർട്ടി അണികളിൽ കടുത്ത അതൃപ്തിയുണ്ട്. എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ട് വന്നതാണ്. ഞങ്ങളെക്കാൾ ചെറിയ പാർട്ടിക്ക് പോലും വലിയ അംഗീകാരം നല്കി. എൻ.ഡി.എയ്‌ക്കൊപ്പമുള്ള ഇടതുമുന്നണിയിലെ ജെ.ഡി.എസിന് എഴുപതോളം സ്ഥാനങ്ങൾ മുന്നണി നൽകി. തങ്ങൾക്ക് ലഭിച്ചതാകട്ടെ ആറോ എഴോ സ്ഥാനങ്ങൾ മാത്രമാണ്. ത്രിതല പഞ്ചായത്തിലും വേണ്ടരീതിയിൽ പരിഗണിച്ചില്ല. ഈ ആവഗണ മാറ്റി അർഹമായ അംഗീകാരം നല്കണം. പലതവണ കത്തുനല്കി. രണ്ടുതവണ ഉഭയകക്ഷി ചർച്ച നടത്തി. എന്നിട്ടുപോലും പരിഗണിച്ചില്ല. സാധാരണ അണികളോട് പറയാൻ ഞങ്ങൾക്ക് മറുപടിയില്ലെന്നും ഇത് മുന്നറിയിപ്പോ ഭീഷണിയോ അല്ലെന്നും കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കണമെന്നും ശ്രേയാംസ്‌കുമാർ ആവശ്യപ്പെട്ടു.
    ഒരു തരത്തിലും ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാർട്ടിയാണ് ആർ.ജെ.ഡി. പ്രവർത്തകർ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവിൽ അജണ്ടയിലില്ല. ഇനിയങ്ങോട്ട് ഞങ്ങളുടെ ആവശ്യം പരിഗണിക്കണം. തങ്ങളുടെ ആവശ്യം ന്യായമാണെങ്കിൽ പരിഗണിക്കണം. ഒറ്റയ്ക്ക് നിന്നാൽ പോരേയെന്ന് പ്രവർത്തകർ ചോദിക്കുന്നുണ്ട്. യു.ഡി.എഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. തങ്ങൾ ഇടത് സ്വഭാവമുള്ള പാർട്ടിയാണ്. എൽ.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cpm LDF MV Sreyams kumar rjd issues
    Latest News
    പാകിസ്ഥാനിൽ പ്രളയ ദുരന്തം: മരണസംഖ്യ 657 ആയി, 1000-ലധികം പേർക്ക് പരിക്ക്
    18/08/2025
    രണ്ടര കോടി ഡോളര്‍ വിലമതിക്കുന്ന അപൂര്‍വ പിങ്ക് ഡയമണ്ട് മോഷണം പോയി, മണിക്കൂറുകള്‍ക്കകം വീണ്ടെടുത്ത് ദുബൈ പോലീസ്
    18/08/2025
    ഗാസയിൽ പട്ടിണിയുടെ വക്കിൽ അഞ്ച് ലക്ഷം ഫലസ്തീനികൾ; വെടിനിർത്തൽ അനിവാര്യമെന്ന് ഡബ്ല്യു.എഫ്.പി
    18/08/2025
    പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്, ബന്ദി മോചനം രണ്ട് ഘട്ടങ്ങളിൽ
    18/08/2025
    ജീവൻ പണയം വെച്ച് സൗദി യുവാവിന്റെ അതിസാഹസം; തീപിടിച്ച ട്രക്ക് സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചു കയറ്റി തടഞ്ഞത് വൻ ദുരന്തം
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.