സന്‍ആ – യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സാമുവല്‍ ജെറോമിന് എതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ച ശേഷം സാമുവല്‍ ജെറോമിനെ കണ്ടതായും സന്തോഷകരമായ മുഖത്തോടെയാണ് അയാള്‍ തന്നെ സ്വീകരിച്ചതെന്നും തലാ ലിന്റെ സഹോദരന്‍ മഹ്ദി വ്യക്തമാക്കുന്നു. സാമുവല്‍ ജെറോം അവകാശപ്പെടുന്നത് പോലെയും ബി ബി സി ചാനലിനോട് പറഞത് പോലെയും അയാള്‍ അഭിഭാഷകന്‍ അല്ല. അതേസമയം കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്- തലാലിന്റെ സഹോദരന്‍ മഹ്ദി പറഞ്ഞു.
“പലയിടത്തും നടന്ന് അയാള്‍ പണം ശേഖരിക്കുകയാണ്. ‘മധ്യസ്ഥത’ എന്ന പേരില്‍ അനവധി പേരില്‍ നിന്ന് പണം കവര്‍ന്നതായി ആരോപണമുണ്ട്. നാല്‍പതിനായിരം ഡോളര്‍ തട്ടിപ്പ് ഇതേവരെ നടത്തി എന്നാണ് അറിയുന്നത്. അത് ഏറെ പ്രാധാന്യമുളളതാണ്.” അബ്ദുല്‍ഫത്താഹ് മഹ്ദി വ്യക്തമാക്കി. ”ശിക്ഷ നടപ്പിലാക്കലിന് പ്രസിഡന്റ് അംഗീകാരം നല്‍കിയതിന് ശേഷം സന്‍ആയില്‍ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചു; അവന്‍ സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ ആയിരുന്നു. എന്നോട് ‘അഭിനന്ദനങ്ങള്‍!’ എന്നു പറഞ്ഞാണ് ഞങ്ങളെ സ്വീകരിച്ചത്. പക്ഷെ അരമണിക്കൂറിനുള്ളില്‍ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ മറ്റൊന്നാണ് കണ്ടത്. തലാ ലിന്റെ കുടുംബവുമായി നടത്തിയ മധ്യസ്ഥതക്കായി നാല്‍പതിനായിരം ഡോളര്‍ ചെലവഴിച്ചു എന്നായിരുന്നു ആ വാര്‍ത്ത. ‘മധ്യസ്ഥത’ എന്ന പേരില്‍ നമ്മുടെ രക്തം വില്‍ക്കുകയാണ് അയാള്‍. ഇത്തരമൊരു മധ്യസ്ഥത തന്നെ നടന്നിട്ടില്ല. ആ മധ്യസ്ഥത ഞങ്ങള്‍ കേട്ടത് അദ്ദേഹത്തിന്റെ മാധ്യമ പ്രസ്താവനകളില്‍ മാത്രം ആയിരുന്നുവെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുകിൽ വിശദീകരിച്ചു.
https://www.facebook.com/share/p/177J8F8Tbg/