Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 25
    Breaking:
    • ഇസ്രായിലിന്റെ ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടിയെന്ന് ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡും
    • ഹജ് പെർമിറ്റില്ലാത്തവർക്ക് അഭയം നൽകിയ രണ്ടംഗ സംഘം അറസ്റ്റിൽ
    • കുവൈത്ത് താരം അഹ്മദ് ഈറാജിന്റെ പൗരത്വം റദ്ദാക്കി
    • കൊച്ചിയിലേക്ക് വന്ന കപ്പൽ പൂർണ്ണമായും മുങ്ങി; കാപ്റ്റനടക്കം 3 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നേവി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ 23ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    എം.ടി. ഇനി കാലത്തിന്റെ ഓർമ്മയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/12/2024 Latest Kerala 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- വാക്കുകൾ കൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ച അക്ഷര സുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന എം.ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എം.ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. മലയാള സാഹിത്യലോകത്തിന് കനത്ത നഷ്ടമാണ് എം.ടിയുടെ വേർപാടു തീർക്കുന്നത്. ഇന്ന് രാത്രി പത്തു മണിക്കാണ് മരണം സംഭവിച്ചത്.

    നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്, പ്രഭാഷകൻ എന്നീ നിലകളിളെല്ലാം മലയാളത്തെ പതിറ്റാണ്ടുകളോളം ഊട്ടിയുറക്കിയാണ് എം.ടി വിടവാങ്ങുന്നത്. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ 1933, ജൂലായ് 15ന് പുനയൂർക്കുളത്താണ് ജനിച്ചത്. എഴുത്തുവഴിയിൽ എം.ടിയെ തേടി പത്മഭൂഷൺ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി ഒട്ടനവധി ബഹുമതികളുമെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുന്നയൂർക്കുളത്ത് ടി. നാരായണൻ നായരുടെയും കൂടല്ലൂർ സ്വദേശി അമ്മാളുവമ്മയുടെയും ഇളയ മകനായാണ് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു എം.ടി ചെറുപ്പം ചെലവിട്ടത്. എംടിയുടെ അച്ഛൻ അക്കാലത്ത് സിലോണിലായിരുന്നു ജോലി ചെയ്തിരുന്നത്. മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂർ ഹൈസ്ക്കൂളിലുമായാണ് എം.ടി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1948 ൽ ഒന്നാം ക്ലാസോടെ എസ്.എസ്.എൽ.സി. പാസായി.

    ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന കാലത്തുതന്നെ എം.ടി എഴുതാൻ തുടങ്ങിയിരുന്നു. കവിതയിലാണ് തുടക്കം. കവിതക്ക് പുറമെ മറ്റു സാഹിത്യരൂപങ്ങളിലും എം.ടി പരീക്ഷണം നടത്തി. പത്താംക്ലാസ് വിദ്യാർഥിയായിരിക്കെ, സി.ജി.നായരുടെ പത്രാധിപത്യത്തിൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘കേരളക്ഷേമം’ ദ്വൈവാരിക പ്രസിദ്ധീകരിച്ച ‘പ്രാചീനഭാരതത്തിലെ വൈര വ്യവസായം’ എന്ന ലേഖനമാണ് പുറംലോകം കാണുന്ന ആദ്യരചന (1948). ഇതേ വർഷംതന്നെ, മദിരാശിയിൽ നിന്ന് പരമേശ്വരയ്യരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘ചിത്രകേരള’ത്തിൽ വന്ന ‘വിഷുവാഘോഷ’മാണ് അച്ചടിച്ചുവരുന്ന ആദ്യത്തെ കഥ.

    സഹോദരന്മാർ പുസ്തക പാരായണത്തിലും സാഹിത്യത്തിലും പുലർത്തിയ താൽപര്യം എം.ടിക്ക് അനുഗ്രഹമായി. നാട്ടിലെ ഗ്രന്ഥാലയങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പുസ്തകങ്ങൾ തേടിയലയുകയായിരുന്നു എം.ടി. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം കാരണം പത്താംതരം കഴിഞ്ഞ് ഒരു കൊല്ലം വെറുതെ ഇരിക്കേണ്ടി വന്നു. ഇക്കാലത്ത് വായനയും എഴുത്തും മാത്രമായിരുന്നു കൂട്ട്. കഥകൾ ധാരാളമായി എഴുതി. ചിലതൊക്കെ അച്ചടിച്ചുവന്നു.

    സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ഉപരിപഠനം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ചില സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും ഗണിതശാസ്ത്ര അധ്യാപകനായി. 1955-56 കാലത്ത് കോഴിക്കോട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് അധ്യാപകനായി തിരിച്ചെത്തി.

    1957 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായി. 1968 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981 ൽ ആ സ്ഥാനം രാജിവെച്ചു. 7 കൊല്ലത്തോളം വായനയും എഴുത്തുമായി കഴിഞ്ഞുകൂടി. 1989ൽ ‘പീരിയോഡിക്കൽസ് എഡിറ്ററായി മാതൃഭൂമിയിൽ തിരിച്ചെത്തി.

    എം.ടി. എഴുതിയ ആദ്യത്തെ നോവൽ ‘പാതിരാവും പകൽവെളിച്ചവും’ പാലക്കാട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളി’യിൽ 195455 കാലത്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. പിൽക്കാലത്താണ് ഇത് പുസ്തകമായി വന്നത്. പുസ്തകരൂപത്തിൽ പുറത്തുവന്ന ആദ്യത്തെ നോവൽ ‘നാലുകെട്ട്’ (1958) നിരൂപകരുടെയും വായനക്കാരുടെയും സജീവശ്രദ്ധയ്ക്കു പാത്രമായി. ആ നോവലിനു കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം (1959) ലഭിച്ചു. അന്ന് എം.ടി. ക്ക് 26 വയസ്സേയുള്ളൂ. ഇക്കാലത്തും തുടർന്നും പുറത്തിറങ്ങിയ നിന്റെ ഓർമയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ബന്ധനം തുടങ്ങിയ കഥാസമാഹാരങ്ങളും അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ നോവലുകളും മലയാള കഥയിൽ പുതിയ ഉണർവിന് കാരണമായി.

    1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള എം.ടിക്ക് ആറു തവണ ദേശീയപുരസ്കാരം ലഭിച്ചു.

    ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചു. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.

    മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

    മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനാണ്.

    1965ൽ എം.ടി. എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെ വിവാഹം കഴിച്ചു. പതിനൊന്നു വർഷത്തിനുശേഷം അവർ പിരിഞ്ഞു. 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെ സഹധർമിണിയാക്കി. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിലാണ് താമസം. മക്കൾ- സിതാര, അശ്വതി.

    എം.ടിയുടെ കഥാസമാഹാരങ്ങൾ

    രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, വേദനയുടെ പൂക്കൾ, നിന്റെ ഓർമയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങൾ, ബന്ധനം, പതനം, കളിവീട്, വാരിക്കുഴി, എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ, ഡാർ-എസ്-സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വർഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷെർലക്.

    നോവലുകൾ

    നാലുകെട്ട് , പാതിരാവും പകൽവെളിച്ചവും , അറബിപ്പൊന്ന് (എൻ.പി. മുഹമ്മദിനൊപ്പം) , അസുരവിത്ത് , മഞ്ഞ് , കാലം , വിലാപയാത്ര , രണ്ടാമൂഴം , വാരാണസി.

    ബാലസാഹിത്യം
    മാണിക്യക്കല്ല് , ദയ എന്ന പെൺകുട്ടി,, തന്ത്രക്കാരി.
    നാടകം
    ഗോപുരനടയിൽ

    യാത്രാവിവരണം
    മനുഷ്യർ നിഴലുകൾ, ആൾക്കൂട്ടത്തിൽ തനിയെ , വൻകടലിലെ തുഴൽവള്ളക്കാർ

    സാഹിത്യപഠനങ്ങൾ
    കാഥികന്റെ പണിപ്പുര, ഹെമിങ്വേ-ഒരു മുഖവുര , കാഥികന്റെ കല.

    ലേഖനങ്ങൾ
    കിളിവാതിലിലൂടെ , ഏകാകികളുടെ ശബ്ദം , രമണീയം ഒരു കാലം , സ്നേഹാദരങ്ങളോടെ,

    വിവർത്തനങ്ങൾ
    ജീവിതത്തിന്റെ ഗ്രന്ഥത്തിൽ എഴുതിയത്, പകർപ്പവകാശനിയമം,

    പ്രഭാഷണങ്ങൾ, വാക്കുകളുടെ വിസ്മയം

    അവാർഡുകൾ

    കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്-1959, ഗോപുരനടയിൽ-’78, സ്വർഗം തുറക്കുന്ന സമയം-’81), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-’70), വയലാർ അവാർഡ് (രണ്ടാമൂഴം-’84), മുട്ടത്തുവർക്കി അവാർഡ് (’94), ഓടക്കുഴൽ അവാർഡ് (’94), പത്മരാജൻ പുരസ്കാരം (’95, ’99), ജ്ഞാനപീഠ പുരസ്കാരം (’96), പ്രേംനസീർ അവാർഡ് (’96), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (’96), എൻ.വി. സാഹിത്യ പുരസ്കാരം (2000), എം.കെ.കെ. നായർ പുരസ്കാരം (2000), ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001).

    മികച്ച തിരക്കഥയ്ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ സംസ്ഥാന ചലച്ചിത്ര അവാർഡും നാലു ടി വി അവാർഡും നേടി. മലയാള സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു ഫിലിം ഫെയർ, സിനിമാ എക്സ്പ്രസ് അവാർഡുകളും ലഭിച്ചു.

    മറ്റു ബഹുമതികൾ

    കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്മാരക ഗവേഷണകേന്ദ്രം എന്നിവയുടെ അധ്യക്ഷനായിരുന്നു. ആദ്യചിത്രമായ ‘നിർമാല്യ’ത്തിനു രാഷ്ട്രപതിയുടെ സ്വർണമെഡൽ ലഭിച്ചു. ‘കടവ്’ സിംഗപ്പൂർ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി അവാർഡും ജപ്പാനിലെ ഒകോയാമ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി ബഹുമതിയും നേടി. ജക്കാർത്തയിലെ സിട്ര അവാർഡ് ആണ് മറ്റൊരു നേട്ടം. 1998 ൽ ഇന്ത്യൻ പനോരമ ജൂറിയുടെയും ചലച്ചിത്രഗ്രന്ഥങ്ങൾക്കുള്ള ദേശീയ അവാർഡ് ജൂറിയുടെയും അധ്യക്ഷനായി. ഫീച്ചർ ചിത്രങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കുമുള്ള ദേശീയ അവാർഡ് ജൂറി, കേരളത്തിന്റെ അഞ്ചാമതു രാജ്യാന്തര ചലച്ചിത്രമേളയിലെ ചലച്ചിത്രോൽസവം ജൂറി, കേന്ദ്ര സെൻസർ ബോർഡ്, ഫിലിം ഫിനാൻസ് കോർപ്പറേഷൻ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയിൽ അംഗമായിട്ടുണ്ട്. ‘മാക്ട’ മേഖലാ ചെയർമാൻ സ്ഥാനവും വഹിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MT Vasudevan Nair
    Latest News
    ഇസ്രായിലിന്റെ ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടിയെന്ന് ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡും
    25/05/2025
    ഹജ് പെർമിറ്റില്ലാത്തവർക്ക് അഭയം നൽകിയ രണ്ടംഗ സംഘം അറസ്റ്റിൽ
    25/05/2025
    കുവൈത്ത് താരം അഹ്മദ് ഈറാജിന്റെ പൗരത്വം റദ്ദാക്കി
    25/05/2025
    കൊച്ചിയിലേക്ക് വന്ന കപ്പൽ പൂർണ്ണമായും മുങ്ങി; കാപ്റ്റനടക്കം 3 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നേവി
    25/05/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ 23ന്
    25/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version