റിയാദ്: റിയാദ് മെട്രോയിലും ബസുകളിലും ഒരു ടിക്കറ്റ് കാര്‍ഡ് വഴി ഒന്നിലധികം പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമായി റിയാദ് ട്രാന്‍സ്‌പോര്‍ട്ട്. വൈകാതെ ഈ സംവിധാനം നിലവില്‍ വരുമെന്നും യാത്രക്കാര്‍ക്ക് അനായാസം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണെന്നും റിയാദ് ട്രാന്‍സ്‌പോര്‍ട്ട് എക്‌സില്‍ വ്യക്തമാക്കി.

നിലവില്‍ ടിക്കറ്റ് കാര്‍ഡ് ആയ ദര്‍ബ് വഴി ഒരാള്‍ക്ക് മാത്രമേ ഒരു സമയം യാത്ര ചെയ്യാനാവൂ. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ യാത്ര ചെയ്യുന്നുവെങ്കില്‍ അഞ്ചുപേര്‍ക്കും ഓരോ ദര്‍ബ് കാര്‍ഡ് വേണം. എന്നാല്‍ ഈ സംവിധാനത്തിന് മാറ്റം വരുമെന്നും ഒരു ദര്‍ബ് കാര്‍ഡ് വഴി കൂടുതല്‍ പേര്‍ക്ക് ടിക്കറ്റ് എടുക്കാനാവുമെന്നും പദ്ധതി വൈകാതെ നടപ്പാക്കുമെന്നും റിയാദ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
റിയാദ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസുകള്‍ ബുക്ക് ചെയ്യാനും സൗകര്യമൊരുക്കുന്നുണ്ട്. നാം ആവശ്യപ്പെട്ട സ്ഥലത്തേക്ക് ബസുകളെത്തും. നിലവില്‍ ഏഴ് ബുക്കിംഗ് കേന്ദ്രങ്ങളാണുള്ളത്. ഗര്‍നാഥ, അഖീഖ്, യര്‍മൂക്ക്, ഖുര്‍തുബ, അറൈജാ, അല്‍ഖലീജ്, അസീസിയ എന്നിവിടങ്ങളില്‍ നിന്ന് ബസുകള്‍ വാടകക്കെടുക്കാവുന്നതാണ്.