Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    സിനിമയിലേക്ക് മാത്രം ഫോക്കസ് ചെയ്ത് തകർക്കരുത്,നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് മോഹൻലാൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/08/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- വിവാദങ്ങളിൽനിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുകയാണെന്നും നടനും അമ്മ മുൻ പ്രസിഡന്റുമായ മോഹൻ ലാൽ. മറ്റു മേഖലകളിലെ പോലെ സിനിമയിലും അപചയം സംഭവിച്ചിട്ടുണ്ട്. നിലവിലുളള വിവാദത്തിൽ ഉത്തരം പറയേണ്ടത് മലയാള സിനിമ ഒന്നടങ്കമാണ്. എന്തിനും ഏതിനും അമ്മയെ ആണ് കുറ്റപ്പെടുത്തുന്നത്. എല്ലാവർക്കും അമ്മയല്ല ഉത്തരം പറയേണ്ടത്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നത് എന്റെയും കൂടെയുള്ളവരുടെയും നേരെയാണ്. അതോടെയാണ് അമ്മയുടെ ഭാരവാഹിത്വത്തിൽനിന്ന് മാറിനിൽക്കാമെന്ന് തീരുമാനിച്ചത്. ഏറെ കൂടിയാലോചനക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്. ഒന്നിൽനിന്നും പൂർണ്ണമായും ഒഴിഞ്ഞുമാറിയിട്ടില്ല. എല്ലാവരുടെയും അനുമതിയോടെയാണ് ഞാൻ സ്ഥാനം ഒഴിഞ്ഞതെന്നും ലാൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മലയാള സിനിമ വ്യവസായമേഖല തകർന്നുപോകുന്ന കാഴ്ചയാണുള്ളത്. ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണിത്. ദയവു ചെയ്ത് ഞങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്ത് സിനിമയെ തകർക്കരുത്. കേരളത്തിൽ പോലീസും സർക്കാറുമുണ്ട്. അവരാണ് തീരുമാനം എടുക്കേണ്ടത്. പതിനായിരകണക്കിന് പേർ ജോലി ചെയ്യുന്ന മേഖലയാണിത്. ഇതിനെ തകർക്കരുതെന്നും മോഹൻ ലാൽ അഭ്യർത്ഥിച്ചു.

    ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ നിരവധി സാധ്യതകളാണ് വരുന്നത്. എല്ലാവരും ഒരുമിച്ചുനിന്ന് സിനിമയെ രക്ഷിക്കണം. തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും. ഒരാളോ ഒരു സംഘടനയോ മാത്രം ക്രൂശിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്. ഹേമ കമ്മിറ്റിയിൽ രണ്ടു തവണ ഞാൻ മൊഴി നൽകിയിട്ടുണ്ട്.
    എല്ലാ മേഖലയിലും ഇതുപോലെയുള്ള കമ്മിറ്റികൾ വരണം എന്നാണ് ആഗ്രഹമെന്നും മോഹൻ ലാൽ പറഞ്ഞു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാൻ എല്ലാവരും കൂട്ടായി ശ്രമിക്കണം.

    പോലീസാണ് കാര്യങ്ങൾ ചെയ്യേണ്ടത്. നിങ്ങൾ ചോദ്യങ്ങൾ ചോദിക്കാനാണ് എത്തിയതെന്നും എന്നാൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരമില്ലെന്നും മോഹൻ ലാൽ പറഞ്ഞു. സിനിമയിൽ പരാതിയുള്ളവർ പോലീസിനെ സമീപിക്കണം. കുറ്റങ്ങളോ തെറ്റുകളോ ഉണ്ടാകാം. അതെല്ലാം പരിഹരിക്കുകയാണ് വേണ്ടത്. ഞങ്ങളെ നിങ്ങൾക്ക് അറിയാമല്ലോ, ഒരുദിവസം കൊണ്ട് ഞങ്ങളെങ്ങിനെയാണ് നിങ്ങൾക്ക് അന്യൻമാരായതെന്നും ലാൽ ചോദിച്ചു.

    സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കും. അതിന് മാധ്യമങ്ങളും കൂടെ നിൽക്കണം. മലയാള സിനിമയിലെ ശുദ്ധീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കും. സിനിമയിൽ അഭിനയിക്കുന്നതിന് ആർക്കും വിലക്കില്ല. ഞാൻ പവർ ഗ്രൂപ്പിലെ ആളല്ലെന്നും മോഹൻ ലാൽ പറഞ്ഞു. ഹേമ കമ്മിറ്റി സംബന്ധിച്ച് നിങ്ങൾക്കുള്ള അതേ അറിവ് മാത്രമേ എനിക്കുമുള്ളൂ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amma Mohanlal
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version