കണ്ണൂർ– കണ്ണൂർ സെൻട്രൽ ജയിലിന്റെ ഭിത്തിയിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നും രാത്രി നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോൺ പിടികൂടിയത്. ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം സുഗമമായി നടക്കുന്നുണ്ടെന്ന് ജയിൽ ചാടിയ ശേഷം ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകളാണ് കണ്ണൂർ ജയിലിൽ നിന്നും പിടികൂടിയത്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി പരിശോധന പൂർത്തിയാക്കി ഇന്നലെയാണ് മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group