സാന്റിയാഗോ: റയല്‍ മാഡ്രിഡിനായി പുതിയ സീസണില്‍ അരങ്ങേറ്റം കുറിച്ചിട്ടും ഗോള്‍ നേടാനാവാത്ത ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ ഒടുവില്‍ വിമര്‍ശകരുടെ വായടിപ്പിച്ചു. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്ണാബ്യൂവില് ഇരട്ട ഗോളടിച്ചാണ് താരം തിളങ്ങിയത്. റയല്‍ ബെറ്റിസിനെതിരായ മല്‍സരത്തിലാണ് ഡബിളടിച്ചത്. താരത്തിന്റെ റയലിനായുള്ള നാലാം മല്‍സരത്തിലാണ് ഗോള്‍ നേട്ടം. 67, 75 മിനിറ്റുകളിലാണ് ഗോളുകള്‍ പിറന്നത്. രണ്ടാം ഗോള്‍ പെനാല്‍റ്റിയിലൂടെയാണ് . ആദ്യ ഗോളിന് വഴിയൊരുക്കിയത് വാല്‍വര്‍ഡെയാണ്. ജയത്തോടെ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് പിറകെ റയല്‍ രണ്ടാം സ്ഥാനത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group