Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • പൊന്നാനി സ്വദേശി ഷാർജയിൽ നിര്യാതനായി
    • ജനാധിപത്യത്തിന്റെ തൂണുകള്‍ തുല്യം: ശക്തമായ പ്രോട്ടോക്കോള്‍ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി
    • കോഴിക്കോട് തീപിടിത്തം; രണ്ട് മണിക്കൂർ പിന്നിട്ടു, വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയും സ്ഥത്തെത്തി
    • രാഷ്ട്രപതിയെ സുപ്രിം കോടതിയിൽ ഒറ്റക്കെട്ടായി എതിർക്കണം; മുഖ്യമന്ത്രിമാർക്ക് കത്തയച്ച് എം.കെ സ്റ്റാലിൻ
    • പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് മുൻ സി.പി.എം നേതാവിന്റെ കത്ത്, വിപ്ലവകാരിയുടെ പതനമെന്ന് പി.ജയരാജൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മനു തോമസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂര്‍: കണ്ണൂരിലെ മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ് സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് എഴുതിയ കത്ത് സംബന്ധിച്ച് വിവാദം പുകയുന്നു. സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തി എന്നത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ മനു തോമസ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദസന്ദേശം അടക്കം സമർപ്പിച്ചാണ് പരാതി കൈമാറിയിരുന്നത്.

    പരാതി അന്വേഷിക്കാൻ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി തയ്യാറായില്ലെന്നും മൂന്ന് തവണ ജില്ലാ കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചെന്നും മനു തോമസ് പരാതിയിൽ പറയുന്നു. എന്നാൽ ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന പരാമർശം മാത്രമാണ് അന്വേഷണ കമ്മീഷൻ നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, മനുവിന് എതിരെ രൂക്ഷമായ ആരോപണവുമായി സി.പി.എം നേതാവ് പി.ജയരാജൻ രംഗത്തെത്തി. മനുവിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മനു തോമസിനെ സി.പി.എം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. വിപ്ലവകാരിയുടെ പതനമാണ് മനു തോമസിന് സംഭവിച്ചിരിക്കുന്നതെന്ന് ജയരാജൻ ആരോപിച്ചു.

    ജയരാജരന്റെ വാക്കുകൾ

    ഒരു ‘വിപ്ലവകാരി’യുടെ പതനം വലതുപക്ഷ മാധ്യമങ്ങള്‍ എത്ര ആഘോഷമായാണ് കൊണ്ടാടുന്നത് എന്നത് ആലോചിച്ചു നോക്കുക. കോളേജ് ജീവിത കാലത്ത് ചപ്പാരപ്പടവിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഒരു യുവാവ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ആയി., കോളേജ് യൂണിയന്‍ ഭാരവാഹി ആയി, എസ്.എഫ്.ഐ നേതാവ് ആയി. ഡി.വൈ.എഫ്.ഐ യുടെ നേതാവ് ആയി ഉയരുന്നു, തദ്ദേശ ഭരണ സ്ഥാപനത്തിലെ ഭാരവാഹി ആയും മാറുന്നു. സി.പി.ഐ(എം) അംഗമാകുന്നു. ഒടുവില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായി നിയോഗിക്കപ്പെടുന്നു., കൊല്ലങ്ങളായി സി.പി.ഐ(എം) നേതാവായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് 2024 ജൂണ്‍ 24 ന് അതേവരെ കിട്ടാത്ത മാധ്യമ കവറേജ് എന്തുകൊണ്ട് ലഭിക്കുന്നു എന്നതാണ് കൗതുകകരം.

    അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ജയില്‍ ജീവിതം ഉണ്ടായിട്ടുണ്ട്. അക്കാലത്തൊന്നും നല്‍കാത്ത ‘അനീതിക്കെതിരായ പോരാളി’ പരിവേഷം ഇപ്പോള്‍ മാത്രം നല്‍കുന്നതിന്റെ പിന്നിലെന്താണ് ? ഒറ്റ ഉത്തരമേ ഉള്ളൂ. അദ്ദേഹം സി.പി.ഐ(എം) ല്‍ നിന്ന് സ്വയം പുറത്ത് പോയിരിക്കുന്നു. അത്തരമൊരാളെ ഉപയോഗിച്ച് പാര്‍ട്ടിക്കെതിരെ എന്തെല്ലാം പറയിപ്പിക്കാന്‍ പറ്റും എന്നാണ് മാധ്യമ ശ്രമം. ഈ മാധ്യമ ശ്രമത്തിന്‍റെ ഭാഗമെന്നോണം ജൂണ്‍ 25 ന്‍റെ മനോരമ പത്രത്തില്‍ എനിക്കെതിരെയും അദ്ദേഹം ഒരു പരാമര്‍ശം നടത്തിയതായി കാണുന്നു. അത് ഒരു പൊതുപ്രവര്‍ത്തകനായ എന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.

    കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍ , എന്തിനേറെ പറയുന്നു അതിനിര്‍ണ്ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല.

    അതേ സമയം പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. ഇവിടെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് അദ്ദേഹമാണ് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ ഒരു കാര്യം അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണം.

    കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാനാ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാല്‍ തന്‍റെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPIM Manu thomas
    Latest News
    പൊന്നാനി സ്വദേശി ഷാർജയിൽ നിര്യാതനായി
    18/05/2025
    ജനാധിപത്യത്തിന്റെ തൂണുകള്‍ തുല്യം: ശക്തമായ പ്രോട്ടോക്കോള്‍ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി
    18/05/2025
    കോഴിക്കോട് തീപിടിത്തം; രണ്ട് മണിക്കൂർ പിന്നിട്ടു, വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയും സ്ഥത്തെത്തി
    18/05/2025
    രാഷ്ട്രപതിയെ സുപ്രിം കോടതിയിൽ ഒറ്റക്കെട്ടായി എതിർക്കണം; മുഖ്യമന്ത്രിമാർക്ക് കത്തയച്ച് എം.കെ സ്റ്റാലിൻ
    18/05/2025
    പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.