Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില്‍ നിവേദനം നല്‍കി
    • ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    • ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    • ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    • മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മോഡിക്കും ബി.ജെ.പിക്കുമെതിരായ വാക്ശരങ്ങൾ, മൗനം വിടുന്ന നേരങ്ങളിലെ തീപ്പൊരി- മൻമോഹൻ സിംഗ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/12/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- പൊതുവേ ശാന്ത പ്രകൃതൻ എന്നാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വിശേഷിപ്പിച്ചിരുന്നത്. അതിരുവിട്ട വാക്കുകളുണ്ടാകാറില്ല. വാക്കുകൾ തുളുമ്പാതെ നിന്നിരുന്നു ഏതു കാലത്തും. വാക് ശരങ്ങൾ പുറത്തെടുത്തപ്പോഴാകട്ടെ എതിരാളികൾ ആ ചാട്ടുളിയിൽ പുളഞ്ഞു.
    നോട്ടുനിരോധനം ഏർപ്പെടുത്തിയ നരേന്ദ്ര മോഡി സർക്കാറിന്റെ തീരുമാനത്തെ സംഘടിത കൊള്ള എന്ന് വിശേഷിപ്പിച്ച മൻമോഹൻ സിംഗിന്റ പാർലമെന്റ് പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. നോട്ടുനിരോധനം രാജ്യത്തെ പിന്നോട്ടടിച്ചുവെന്നും ഒരു സർക്കാർ ഒരിക്കലും ചെയ്തുകൂടാത്ത തെറ്റെന്നും സിംഗ് വീണ്ടും പറയുകയും ചെയ്തു. ചരിത്രം എന്നെ ശരിയായി വിലയിരുത്തുമെന്ന മൻമോഹൻ സിംഗിന്റെ പ്രഖ്യാപനം ശരിയെന്ന് അദ്ദേഹം ജീവിച്ചിരുന്ന കാലത്തു തന്നെ ബി.ജെ.പി നേതാക്കൾ പറയാനും തുടങ്ങി. മൻമോഹൻ സിംഗിന്റെ മറ്റുചില വാക്കുകൾ ഇവയാണ്.

    മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു

    “ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഞാൻ രാഷ്ട്രീയ വ്യവഹാരങ്ങൾ ശ്രദ്ധാപൂർവം പിന്തുടരുകയായിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ് മോഡി പുറത്തെടുത്തിരിക്കുന്നത്. പൂർണ്ണമായും ഭിന്നിപ്പുണ്ടാക്കുന്ന സ്വഭാവമാണിത്. പൊതു സംവാദത്തിൻ്റെ അന്തസ്സ് താഴ്ത്തിയ ആദ്യത്തെ പ്രധാനമന്ത്രിയാണ് മോഡി. അതുവഴി പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിലവാരവും അദ്ദേഹം ഇടിച്ചുതാഴ്ത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വച്ചുകൊണ്ട് വിദ്വേഷകരവും പാർലമെൻ്ററി വിരുദ്ധവും പരുഷവുമായ പദങ്ങൾ മുമ്പ് ഒരു പ്രധാനമന്ത്രിയും പറഞ്ഞിട്ടില്ല. എന്റെ പേരിൽ അദ്ദേഹം ചില തെറ്റായ പ്രസ്താവനകൾ ആരോപണമായി ഉന്നയിച്ചു. ഞാൻ എൻ്റെ ജീവിതത്തിൽ ഒരിക്കലും ഒരു സമുദായത്തെ മറ്റൊന്നിൽ നിന്ന് വേർതിരിച്ചിട്ടില്ല. അത് ബിജെപിയുടെ മാത്രം പ്രത്യേകതയാണ്.

    ഇന്ത്യ ഒരു നിർണായക ഘട്ടത്തിലാണ്. വരാനിരിക്കുന്ന വോട്ടെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ, ജനാധിപത്യത്തെയും രാജ്യത്തിൻ്റെ ഭരണഘടനയെയും സ്വേച്ഛാധിപത്യ ഭരണകൂടത്തിൻ്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ രാജ്യത്തെ ജനങ്ങൾക്കുള്ള അവസാന അവസരമാണിത്.

    പഞ്ചാബിനെ അപകീർത്തിപ്പെടുത്തുന്നതിൽ ബി.ജെ.പി എപ്പോഴും ശ്രദ്ധാലുക്കളാണ്. പഞ്ചാബിൽ നിന്നുള്ള 750 കർഷകർ മാസങ്ങളോളം തുടർച്ചയായി ദൽഹി അതിർത്തികളിൽ കാത്തുനിന്ന് രക്തസാക്ഷിത്വം വരിച്ചു. ലാത്തികളും റബ്ബർ ബുള്ളറ്റുകളും പോരാ എന്ന മട്ടിൽ, പാർലമെൻ്റിൻ്റെ വേദിയിൽ വച്ച് പ്രധാനമന്ത്രി നമ്മുടെ കർഷകരെ ആക്ഷേപിച്ചു. ആന്ദോളൻജീവികളെന്ന് വിളിച്ച് അവരെ വാക്കാൽ ആക്രമിച്ചു. അവരുമായി കൂടിയാലോചിക്കാതെയാണ് മൂന്ന് കാർഷിക നിയമങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിച്ചത്.

    ആധുനിക ഇന്ത്യയുടെ ശിൽപി, ഉലയാതെ ഉടയാതെ ഇന്ത്യയെ പിടിച്ചുനിർത്തി; മൻമോഹൻ സിംഗ് എന്ന അപൂർവ വ്യക്തിത്വം

    കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ സങ്കൽപ്പിക്കാനാവാത്തത്ര കുഴപ്പത്തിലേക്ക് ചാടി. നോട്ട് അസാധുവാക്കൽ ദുരന്തവും വികലമായ ജി.എസ്ടിയും കോവിഡ് കാലത്തെ വേദനാജനകമായ കെടുകാര്യസ്ഥതയും രാജ്യത്തെ ദുരന്തത്തിലേക്ക് കൂപ്പുകുത്തിച്ചു.

    ബിജെപി സർക്കാർ നമ്മുടെ സായുധ സേനയുടെ മേൽ തെറ്റായ അഗ്നിവീർ പദ്ധതി അടിച്ചേൽപ്പിച്ചു. രാജ്യസ്‌നേഹത്തിൻ്റെയും ധീരതയുടെയും സേവനത്തിൻ്റെയും മൂല്യം നാല് വർഷം മാത്രമാണെന്നാണ് ബി.ജെ.പി കരുതുന്നത്. ഇത് അവരുടെ കപട ദേശീയതയാണ് കാണിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Congress Manmohan Singh Modi
    Latest News
    പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില്‍ നിവേദനം നല്‍കി
    09/09/2025
    ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    08/09/2025
    ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    08/09/2025
    ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    08/09/2025
    മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version