ദമാം: ദമാമിൽനിന്ന് കണ്ണൂരിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലയാളി യുവാവിനെതിരെ കേസ്. കാസര്‍കോട് ബോവിക്കാനം സ്വദേശി ടി സുധീഷിനെതിരെ കണ്ണൂർ (36) എയര്‍പോര്‍ട്ട് പോലീസാണ് കേസെടുത്തത്.
ദമാമിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. ആകാശത്ത് വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പിന്നിലെ എക്സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയെന്നാണ് ഇയാൾക്കെതിരായ പരാതി. വിമാനം കണ്ണൂരിൽ ലാന്‍ഡ് ചെയ്ത ശേഷം പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group