തലശേരി- കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിന് ഒളിത്താവളം ഒരുക്കിയ ആളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി വിളക്കോട് സ്വദേശിയാണ് പിടിയിലായത്. തലശേരി കോടതി പരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.
തൊടുപുഴയിൽ അധ്യപകൻ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഒളിവിൽ താമസിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. 2010 ജൂലൈ 4നാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്.
സംഭവത്തിന് ശേഷം സവാദ് ഒളിവിൽ പോയതിനാൽ പോലീസിന് പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് സവാദിനെ പിടികൂടിയത്. ഷാജഹാൻ എന്ന് പേര് മാറ്റി കുടുംബമായി കണ്ണൂർ ജില്ലയിൽ താമസിച്ച് വരികയായിരുന്നു ഇയാൾ. ഒളിവിൽ താമസിക്കാൻ സഹായിച്ചതിയാണ് കണ്ണൂർ സ്വദേശിയെ പിടികൂടിയത്.