ചെന്നൈ: ദൽഹി-ചെന്നൈ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ സഹയാത്രികയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 45 കാരനായ രാജേഷ് ശർമ്മ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഒമ്പതിന് ചെന്നൈ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്.
ജയ്പൂർ, ദൽഹി എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി, യുവതിയെ യാത്രക്കിടെ അനുചിതമായി സ്പർശിക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് ഇൻഡിഗോ എയർലൈൻസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group