കൊച്ചി- രോഗ ബാധിതനായി ചികിത്സ നടത്തിയ ശേഷമുള്ള മമ്മൂട്ടിക്ക് വേണ്ടി സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തി പേഴ്‌സണല്‍ അസിസ്റ്റന്റും മാനേജരുമായ എസ് ജോര്‍ജ്ജ്. കൈകൂപ്പി നില്‍ക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തോടെയാണ് ജോര്‍ജ്ജിന്റെ ഫെയിസ്ബുക് പോസ്റ്റ്. നിറകണ്ണുകളോടെ എല്ലാവരുടേയും മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്നുവെന്നും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവര്‍ക്ക് പറഞ്ഞാല്‍ തീരാത്ത നന്ദിയെന്നും മമ്മൂട്ടിക്ക് വേണ്ടി ജോര്‍ജ്ജ് കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: ”സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും,
കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി..”