ആലപ്പുഴ: ഡെങ്കിപ്പനി ബാധിച്ച് മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു. രാമങ്കരി കവലയിൽ പി.കെ വർഗീസിന്റെയും ഷൂബി മേളുടെയും മകൾ ആൽഫി മോളാ(24)ണ് മരിച്ചത്.
11 ദിവസമായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബെംഗളൂരുവിൽ എം.എസ്.സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group