ലണ്ടൻ- മലാവി വൈസ് പ്രസിഡന്റ് സോളസ് ക്ലോസ് ചലിമ(51) വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. സോളോസ് അടക്കം വിമാനത്തിലുണ്ടായിരുന്ന പത്തുപേരും മരിച്ചു. മലാവി പ്രസിഡന്റ് ലസാറസ് ചക് വേരെയാണ് ഇക്കാര്യം അറിയിച്ചത്. സോളസിന്റെ ഭാര്യ മേരിയും യുനൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
വനത്തിലാണ് വിമാനം തകർന്നതായി കണ്ടെത്തിയത്. മലാവി മുൻ മന്ത്രി റാൽഫ് കസാംബരയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സോളോസ് യാത്ര തിരിച്ചത്. മസൂസിവിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തലസ്ഥാനമായ ലിലോങ് വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group