മലപ്പുറം – അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് മുദ്രാവാക്യത്തിൽ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളന പരിപാടികളുടെ സമാപന റാലി 13ന് (വെള്ളി) വൈകീട്ട് 4 മണിക്ക് മലപ്പുറത്ത് നടക്കും. കിഴക്കേതലയിൽ നിന്നും തുടങ്ങുന്ന യുവജന റാലി കുന്നുമ്മലിൽ സമാപിക്കും. റാലിയിൽ പങ്കെടുക്കുന്നവരുടെ ഓൺലൈൻ രജിസ്ട്രേഷൻ ആവേശകരമായി പൂർത്തീകരിച്ചു. ആയിരങ്ങൾ അണിനിരക്കുന്ന റാലി വ്യത്യസ്തവും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാർട്ടിയുടെ മലപ്പുറത്തെ ശക്തി പ്രകടമാക്കുന്നതായും മാറും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



