ന്യൂദൽഹി- ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്കും ബി.ജെ.പിയുടെ കീഴിലുള്ള എൻ.ഡി.എക്കും ഏകദേശം തുല്യസീറ്റ് പ്രവചിച്ച് ഓൾ ഇന്ത്യാ ജേണലിസ്റ്റ് ആൻ്റ് റൈറ്റേഴ്സ് അസോസിയേഷൻ്റെ പ്രവചനം. എൻ.ഡി.എ.ക്ക് 250 സീറ്റ് പ്രവചിക്കുമ്പോൾ ഇന്ത്യാ മുന്നണിക്ക് 253 സീറ്റ് ലഭിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ ഫലത്തെ അപേക്ഷിച്ച് 99 സീറ്റുകൾ എൻ.ഡി.എക്ക് കുറയും.
അതേസമയം, ഇന്ത്യാ മുന്നണിക്ക് 122 സീറ്റുകളുടെ വർധനവുണ്ടാകും. ആന്ധ്രപ്രദേശിൽ ഒഴികെ മുഴുവൻ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കുറയും. ഇവിടെ കഴിഞ്ഞ തവണ മൂന്നു സീറ്റാണ് ബി.ജെ.പി മുന്നണിക്ക് ലഭിച്ചത്. അത് ഇത്തവണ ആറായി വർധിക്കും. ആകെയുള്ള 543 സീറ്റുകളിൽ ഇരുമുന്നണികൾക്കുമായി 503 സീറ്റുകളാണ് ജേണലിസ്റ്റ് അസോസിയേഷന്റെ കണക്കുപ്രകാരമുള്ളത്.
ബാക്കി നാൽപതു സീറ്റുകളിൽ മറ്റുള്ളവർ വിജയിക്കുമെന്നും കണക്കു പറയുന്നു. ഇവരായിരിക്കും ആരാണ് രാജ്യം ഭരിക്കുക എന്ന് തീരുമാനിക്കുന്നത്. ആന്ധ്രപ്രദേശ്, ഒഡീഷ, സംസ്ഥാനങ്ങളിലെ ഫലമായിരിക്കും ഭരണാധികാരികളെ നിശ്ചയിക്കുന്നത്.
ജേണലിസ്റ്റ് അസോസിയേഷൻ പുറത്തിറക്കിയ ചാർട്ട്.