കണ്ണൂർ – മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻസ്റ്റഗ്രാമിൽ വധ ഭീഷണി. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ്-6 ന് ഏഷ്യാനെറ്റ്ന്യൂസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ അക്കു യു. എച്ച്. എച്ച് എന്ന പ്രൊഫൈൽ ഉടമയാണ് വധഭീഷണി ഉയർത്തിയത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്.
കണ്ണൂർ റേഞ്ച് സൈബർ പട്രോളിംഗ് ടീം സോഷ്യൽ മീഡിയയിൽ നടത്തിയ പരിശോധനയിലാണ് ഈ പോസ്റ്റ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് കണ്ണൂർ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഷാജു ജോസഫ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തി നടത്തിയെന്ന വകുപ്പുകളടക്കം ഉൾപ്പെടുത്തിയാണ് കേസ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group