ബെയ്‌റൂത്ത് – ഇറാന്‍ അംബാസഡറെ പുറത്താക്കാനുള്ള തീരുമാനം ലെബനോന്‍ വിദേശ, കുടിയേറ്റ മന്ത്രാലയം അറിയിച്ചു. ലെബനോനിലെ ഇറാന്‍ ചാര്‍ജ് ഡി അഫയേഴ്സ് തൗഫീഖ് സമദി ഖോഷ്ഖോയെ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി മന്ത്രാലയ സെക്രട്ടറി ജനറല്‍ അംബാസഡര്‍ അബ്ദുസ്സത്താര്‍ ഈസ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ലെബനോനിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് റിസ ശൈബാനിക്കുള്ള അംഗീകാരം പിന്‍വലിക്കാനും അദ്ദേഹത്തെ അനഭിമതനായി പ്രഖ്യാപിക്കാനുമുള്ള രാജ്യത്തിന്റെ തീരുമാനത്തെ കുറിച്ച് അറിയിച്ചു. 2026 മാര്‍ച്ച് 29 ഞായറാഴ്ചക്കുള്ളില്‍ ഇറാന്‍ അംബാസഡര്‍ ലെബനോന്‍ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറാന്‍ നയതന്ത്ര മാനദണ്ഡങ്ങള്‍ ലംഘിച്ചതായി വിശേഷിപ്പിച്ച് ഇറാനിലെ ലെബനീസ് അംബാസഡര്‍ അഹ്‌മദ് സുവൈദാനെ ലെബനോന്‍ വിദേശ മന്ത്രാലയം കൂടിയാലോചനകള്‍ക്കായി വിളിച്ചുവരുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



